വിരമിച്ച പാത്രിയര്‍ക്കീസ് വീണ്ടും അര്‍മേനിയന്‍ സഭയുടെ അധിപനായി

വിരമിച്ച പാത്രിയര്‍ക്കീസ് വീണ്ടും അര്‍മേനിയന്‍ സഭയുടെ അധിപനായി

Patriarch_Gregory_Peter_XX_Ghabroyan_Courtesy_of_the_Armenian_Catholic_Eparchy_of_Our_Lady_of_Nareg_in_the_USA_and_Canada_CNA_7_31_15വിരമിച്ചതിനു ശേഷവും മാര്‍ ഗ്രിഗറി പീറ്റര്‍ ഖബ്രോയനെ വീണ്ടും പാത്രിയാര്‍ക്കീസ് സ്ഥാനത്തേക്ക് തിരികെ കൊണ്ടു വന്നിരിക്കുകയാണ് അര്‍മേനിയന്‍ സഭ. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും സഭാവിഷയങ്ങളിലും സമകാലിക വിഷയങ്ങളിലും അദ്ദേഹത്തിനുള്ള പാണ്ഡിത്യവുമാണ് മാര്‍ ഗ്രിഗറി പീറ്ററിനെ വീണ്ടും പാത്രിയാര്‍ക്കീസായി അവരോധിക്കാന്‍ കാരണം. അര്‍മേനിയന്‍ സഭയുടെ പരമോന്നത തലവനാണ് അദ്ദേഹം. വത്തിക്കാനോട് പൂര്‍ണ്ണസഹവര്‍ത്തിത്വത്തില്‍ കഴിയുന്ന അര്‍മേനിയന്‍ സഭയില്‍ 1 മില്ല്യനോളം വിശ്വാസികളാണുള്ളത്.

80 വയസ്സുകാരനായ മാര്‍ ഗ്രിഗറി പീറ്റര്‍ 1934 നവംബറില്‍ സിറിയയിലെ ആലപ്പോയിലാണ് ജനിച്ചത്. 1997ലാണ് ബിഷപ്പാകുന്നത്. ഫ്രാന്‍സിലെ അര്‍മേനിയന്‍ എപ്പാര്‍ക്കിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘എല്ലാ കാര്യങ്ങളിലും ആധികാരികതയോടുള്ള അഭിപ്രായം പറയാന്‍ അദ്ദേഹത്തിനാകും. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ തയ്യാറാകും. തന്റെ ചിന്തകളും പ്രബോധനങ്ങളും മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. ഏറെ സേവനനത്പരനും ആത്മാര്‍ത്ഥതയുമുള്ള വ്യക്തിയാണ് മാര്‍ ഗ്രിഗറി പീറ്റര്‍. ‘, അര്‍മേനിയന്‍ എപ്പാര്‍ക്കിയുടെ ചാന്‍സലറായ ഫാദര്‍ തോമസ് ഗ്രബേഡിയന്‍ പറയുന്നു. വളരെ അപൂര്‍വ്വമായി മാത്രമേ വിരമിച്ചവരെ ഈ സ്ഥാനത്തേക്ക് വീണ്ടും തിരികെ കൊണ്ടുവരാറുള്ളൂ എന്നും ഇത് മാര്‍ ഗ്രിഗറി പീറ്ററിനു ലഭിക്കുന്ന അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login