വിരിഞ്ഞ കരങ്ങളോടെ ക്യൂബയിലെ ജനങ്ങള്‍ മാര്‍പാപ്പയെ കാത്തിരിക്കുന്നു: കര്‍ദ്ദിനാള്‍ ഒര്‍ടേഗ

വിരിഞ്ഞ കരങ്ങളോടെ ക്യൂബയിലെ ജനങ്ങള്‍ മാര്‍പാപ്പയെ കാത്തിരിക്കുന്നു: കര്‍ദ്ദിനാള്‍ ഒര്‍ടേഗ

ortegaക്യൂബയിലെ ജനങ്ങള്‍ വിരിഞ്ഞ കരങ്ങളോടെ മാര്‍പാപ്പയെ കാത്തിരിക്കുകയാണെന്ന് ഹവാനയിലെ കര്‍ദ്ദിനാള്‍ മാര്‍ ജെയ്മി ഒര്‍ടേഗ അലാമിനോ. സെപ്റ്റംബറില്‍ മാര്‍പാപ്പ നടത്താനിരിക്കുന്ന ക്യൂബന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച അവസരത്തിലാണ് കര്‍ദ്ദിനാള്‍ ഒര്‍ടേഗ ഇക്കാര്യം അറിയിച്ചത്. ക്യൂബയിലെ ജനങ്ങളുടെ നന്ദിയും സ്‌നേഹവും അദ്ദേഹം മാര്‍പാപ്പയുമായി പങ്കുവെച്ചു. സെപ്റ്റംബര്‍ 19 മുതല്‍ 22 വരെയുള്ള തീയതികളിലായിരിക്കും മാര്‍പാപ്പ ക്യൂബ സന്ദര്‍ശിക്കുക. അതിനുശേഷം മാര്‍പാപ്പ അമേരിക്കയിലേക്കു തിരിക്കുമെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. 3 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബനഡിക്ട് പതിനാറാമന്‍ പാപ്പയും ക്യൂബ സന്ദര്‍ശിച്ചിരുന്നു..

You must be logged in to post a comment Login