വിവാഹം അസാധുവാക്കല്‍ ഇനി മുതല്‍ ലളിതം

വത്തിക്കാന്‍: വിവാഹം അസാധുവാക്കുന്നതു സംബന്ധിച്ച നടപടികളില്‍ ഫ്രാന്‍സിസ് പാപ്പ വരുത്തിയ ഭേദഗതികള്‍ ഈയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ സഭയിലെ വിവാഹം അസാധുവാക്കല്‍ നടപടികള്‍ കൂടുതല്‍ ലളിതമാകും.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യത്തില്‍ ഫ്രാന്‍സിസ് പാപ്പ പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കരുണയുടെ വര്‍ഷം ആരംഭിച്ചതിനോടനുബന്ധിച്ചാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. നിലവിലുള്ള നടപടിക്രമങ്ങള്‍ സങ്കീര്‍ണ്ണമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ വിമര്‍ശനങ്ങളുന്നയിച്ചതിനെത്തുടര്‍ന്നാണ് ഇവ ലഘൂകരിച്ചത്.

You must be logged in to post a comment Login