വിവാഹം തിന്മയാണോ?

വിവാഹം തിന്മയാണോ?

സ്‌നേഹത്തിന്റെ ആനന്ദം എന്ന അപ്പസ്‌തോലിക പ്രബോധനത്തിന്റെ മൂന്നാം അദ്ധ്യായം വിവാഹത്തെ ഒരു ദൈവവിളി എന്ന നിലയിലാണ് ചര്‍ച്ച ചെയ്യുന്നത്. വിവാഹത്തെ തിന്മയായി കാണുന്ന എല്ലാ തത്വശാസ്ത്രങ്ങളെയും വിശ്വാസങ്ങളെയും കത്തോലിക്കാ സഭ നിരാകരിക്കുന്നു.

ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതായിരിക്കുന്നു എന്നും ഒന്നും തള്ളിക്കളയേണ്ടതല്ലെന്നുമുള്ള വിശുദ്ധ ഗ്രന്ഥഭാഗം (1 തിമോ: 4-4) ഉദ്ധരിച്ചു കൊണ്ട് വിവാഹത്തെ ഒരു ദൈവദാനമായി (1 കൊറി. 7-7) പാപ്പാ അവതരിപ്പിക്കുന്നു. ‘വിവാഹം മാന്യമായി കണക്കാക്കണം. വിവാഹക്കിടക്ക അശുദ്ധമാക്കരുത്’ (ഹെബ്ര: 13-4). ലൈംഗികതയും ദൈവദാനം തന്നയാണ്. പരസ്പരം നിരാകരിക്കരുതെന്ന് വി പൗലോസ് പറയുന്നുണ്ട്. (1 കൊറി. 7-5).

വിവാഹബന്ധം വേര്‍പെടുത്തരുതെന്ന ദൈവകല്‍പനയെ ഒരു നുകമായിട്ടല്ല കാണേണ്ടത്, ഒരു അനുഗ്രഹമായിട്ടു വേണം കാണാന്‍ എന്ന് പ്രബോധനത്തില്‍ പറയുന്നു. ദൈവത്തിന്റെ ദാക്ഷിണ്യമുള്ള സ്‌നേഹം നമ്മെ എപ്പോഴും കൃപയില്‍ പിന്തുടരുന്നു. അത് കഠിനഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്നു.

തന്നിലൂടെ എല്ലാറ്റിനെയും അനുരഞ്ജിപ്പിച്ച ക്രിസ്തു വിവാഹത്തിന്റെയും കുടുംബത്തിന്റെയും പവിത്രതയെ പൂര്‍വസ്ഥിതിയില്‍ പുനര്‍സ്ഥാപിച്ചു. വിവാഹത്തിന്റെ വിശുദ്ധിയെ ക്രിസ്തു വീണ്ടെടുത്ത് പരിശുദ്ധ ത്രിത്വത്തിന്റെ സാദൃശ്യത്തില്‍ സ്ഥാപിച്ചു.

(തുടരും)

 

ഫ്രേസര്‍

You must be logged in to post a comment Login