വിവാഹജീവിതം വെല്ലുവിളികള്‍ നിറഞ്ഞത്:മാര്‍പാപ്പ

വിവാഹജീവിതം വെല്ലുവിളികള്‍ നിറഞ്ഞത്:മാര്‍പാപ്പ

papal-handshake20140509വത്തിക്കാന്‍: ആധുനിക യുഗത്തില്‍ വിവാഹം ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ഫ്രാന്‍സിസ് പാപ്പ.
ഫ്രാന്‍സില്‍ നിന്നുള്ള ടീംസ് ഓഫ് ഔര്‍ ലേഡി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു പാപ്പ.
‘വിവാഹം എന്നാല്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള ഒന്നുചേരലാണ്. ദൈവികപദ്ധതിയിലുള്ള പങ്കുചേരലാണത്. അതിന് പരസ്പരമുള്ള സമര്‍പ്പണം ആവശ്യമാണ്. ക്രിസ്തുവിന്റെ സന്ദേശം ദമ്പതികള്‍ മറ്റു കുടുംബങ്ങളിലേക്കും കൈമാറണം’ ആദ്ധ്യാത്മികജീവിതത്തിന് ദമ്പതികള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കണം.

എന്നും ബൈബിള്‍ വായിക്കാന്‍ അല്‍പസമയം മാറ്റി വയ്ക്കുകയും വേണം. നിര്‍ഭാഗ്യവശാല്‍ പല ആളുകളും
വിശ്വാസജീവിതത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. ദമ്പതികള്‍ പരസ്പരം ഹൃദയം തുറന്നു സംസാരിക്കണം. തിരക്കേറിയ ജീവിതത്തിനിടയില്‍ പലര്‍ക്കും ഇതിന് സമയം കിട്ടുന്നില്ല. ഓരോരുത്തരും ഇന്ന് തങ്ങളിലേക്കു തന്നെ ചുരുങ്ങുകയാണ്. എന്നാല്‍ നമുക്കു ചുറ്റുമുള്ളവരെക്കൂടി പരിഗണിക്കാന്‍ സാധിക്കണം.
മുറിവേറ്റപ്പെട്ട ഒട്ടേറെ കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്.അവര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു.

ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login