വിവാഹം സംബന്ധിച്ച സഭയുടെ പഠനങ്ങള്‍ക്കെതിരെ ഇംഗ്ലണ്ട് പാര്‍ലമെന്റംഗം

വിവാഹം സംബന്ധിച്ച സഭയുടെ പഠനങ്ങള്‍ക്കെതിരെ ഇംഗ്ലണ്ട് പാര്‍ലമെന്റംഗം

downloadവിവാഹം സംബന്ധിച്ച സഭയുടെ പഠനങ്ങള്‍ക്കെതിരെ ഇംഗ്ലണ്ട് പാര്‍ലമെന്റംഗം രംഗത്ത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹബന്ധത്തിനു മാത്രമേ നിയമസാധുത നല്‍കാവൂ എന്ന സഭയുടെ പഠനങ്ങള്‍ക്കെതിരെ ഇംഗ്ലണ്ട് പ്രതിനിധിസഭയിലെ മാര്‍ക്ക് സ്‌പെന്‍സറാണ് രംഗത്തു വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ ഷ്‌റൂവുഡില്‍ നിന്നുള്ള എം.പിയാണ് അദ്ദേഹം. വിവാഹത്തെ സംബന്ധിച്ച സഭയുടെ കാഴ്ചപ്പാടുകള്‍ മാറ്റാനുള്ള സമയമായെന്നും വിവാഹം സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നതിനാല്‍ സഭയ്‌ക്കെതിരെ എക്‌സ്ട്രീം ഡിസ്‌റപ്ഷന്‍ ഓര്‍ഡര്‍ പ്രകാരം നിയമനടപടികള്‍ സ്വീകരിക്കണമെന്നും സ്‌പെന്‍സര്‍ പറഞ്ഞു. തീവ്രവാദചിന്താഗതികള്‍ പ്രചരിപ്പിക്കുന്ന ജിഹാദികള്‍ക്കെതിരെയും മറ്റു മതവിഭാഗങ്ങള്‍ക്കെതിരെയും പ്രയോഗിക്കുന്ന നിയമമാണിത്. ഡേവിഡ് കാമറൂണാണ് നിയമം കൊണ്ടുവന്നത്. സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ പഠനം നടത്തുന്ന മതനേതാക്കള്‍ക്കെതിരെ ഈ നിയമം ഉപയോഗിച്ച് കേസ് എടുക്കണമെന്നും സ്‌പെന്‍സര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നതില്‍ ഇംഗ്ലണ്ട് പ്രതിനിധിസഭയിലെ ചില അംഗങ്ങള്‍ എതിര്‍പ്പു പ്രകടിപ്പിച്ചും രംഗത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login