വിവാഹജീവിതം തകര്‍ന്നവര്‍ക്ക് ദൈവതിരുസന്നിധിയില്‍ സ്ഥാനമില്ലേ?

വിവാഹജീവിതം തകര്‍ന്നവര്‍ക്ക് ദൈവതിരുസന്നിധിയില്‍ സ്ഥാനമില്ലേ?

20150609cnsbr0077_croppedവത്തിക്കാന്‍:  വിവാഹ മോചിതരെയും പുനര്‍വിവാഹിതരെയും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ നിന്നു വിലക്കുന്ന സഭയുടെ കാഴ്ചപ്പാട് മനുഷ്യര്‍ ദൈവത്തെത്തന്നെ സംശയിക്കുന്നതിന് ഇടയാക്കുമെന്ന് ജര്‍മ്മന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഹെയ്‌നര്‍ കോച്ച്. ഇന്നലെ ബിഷപ്പുമാരുടെ സിനഡിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘വിവാഹ ജീവിതം തകര്‍ന്നവര്‍ക്ക് ദൈവതിരുസന്നിധിയില്‍ സ്ഥാനമില്ലേ?’, അദ്ദേഹം ചോദിച്ചു.

കത്തോലിക്കാ സഭയില്‍ നിലവിലുള്ള നിയമമനുസരിച്ച് വിവാഹമോചിതര്‍ക്കും പുനര്‍ വിവാഹിതരായവര്‍ക്കും സഭാ കോടതിയില്‍ നിന്നും ആദ്യവിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതു വരെ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ സാധിക്കില്ല.

‘നിരവധിയാളുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്, വിവാഹ മോചിതര്‍ക്കും പുനര്‍ വിവാഹിതര്‍ക്കും വിശുദ്ധ കുര്‍ബാന നിഷേധിക്കാന്‍ മാത്രം കരുണയില്ലാത്തവനാണോ നമ്മുടെ ദൈവമെന്ന്. അവരുടെയിടയില്‍ ദൈവത്തിന്റെ കരുണയെക്കുറിച്ച് തെറ്റായ കാഴ്ചപ്പാടുകള്‍ ഉണ്ടാകാന്‍ വരെ ഇത് ഇടയാക്കുന്നു.’, മാര്‍ ഹെയ്‌നര്‍ കോച്ച് പറഞ്ഞു.

You must be logged in to post a comment Login