വിവാഹത്തിന്റെ അസാധു; വത്തിക്കാന്‍ രണ്ട് രേഖകള്‍ പുറത്തിറക്കി

വിവാഹത്തിന്റെ അസാധു; വത്തിക്കാന്‍ രണ്ട് രേഖകള്‍ പുറത്തിറക്കി

POPEFRANCISവത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ വത്തിക്കാനിലേക്ക് കണ്ണുകള്‍ പതിപ്പിച്ചിരുന്ന നിമിഷത്തിനൊടുവില്‍ വിവാഹം അസാധുവാക്കുന്നതിനെ സംബന്ധിച്ചുള്ള രണ്ട് അപ്പസ്‌തോലിക പ്രബോധനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ചു. കരുണയുടെ വര്‍ഷത്തില്‍ ആത്മാക്കളുടെ രക്ഷയെ ലക്ഷ്യമാക്കിയുള്ളതാണ് ഈ പ്രബോധനങ്ങള്‍. പാശ്ചാത്യസഭകള്‍ക്കും പൗരസ്ത്യസഭകള്‍ക്കുമായി രണ്ട് പ്രബോധനങ്ങളാണ് പുറപ്പെടുവിച്ചിരി്ക്കുന്നത്. ദ ലോര്‍ഡ് ജീസസ് ക്ലമെന്റ് ജഡ്ജ് എന്നത് ലാറ്റിന്‍ സഭയ്ക്കുവേണ്ടിയും ക്ലെമന്റ് ആന്റ് മേഴ്‌സിഫുള്‍ ജീസസ് പൗരസ്ത്യ സഭയ്ക്കുവേണ്ടിയുമാണ് ഇറക്കിയിരിക്കുന്നത്. വിവാഹമോചിതര്‍ക്കും പുനവിവാഹിതര്‍ക്കും ആശ്വാസം നല്കുന്ന നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. കൃത്യമായ ഏഴ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നവീകരണം നടപ്പിലാക്കിയിരിക്കുന്നതെന്ന് മാര്‍പാപ്പ ആമുഖത്തില്‍ പറയുന്നുണ്ട്. ഈ നിയമപരിഷ്‌ക്കരണം കേരളസഭയില്‍ വലിയ കോളിളക്കമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. കത്തോലിക്കാസഭയുടെ നിലവിലുള്ള പ്രബോധനം വിവാഹമോചനത്തിന് അനുകൂലമല്ല. എന്നാല്‍ പുരോഗമനചിന്താഗതിക്കാരായ മെത്രാന്മാര്‍ ആദ്യവിവാഹം പരാജയപ്പെട്ടുപോകുന്നവര്‍ പുനവിവാഹം നടത്തുന്ന കാര്യത്തില്‍ ദയ കാണിക്കണമെന്ന അഭിപ്രായമുള്ളവരാണ്. വളരെ സങ്കീര്‍ണ്ണവും കാലദൈര്‍ഘ്യം നേരിടുന്നതുമായ ഒന്നാണ് കത്തോലിക്കരുടെ വിവാഹമോചനകാര്യങ്ങള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് മാര്‍പാപ്പ നിര്‍ണ്ണായകമായ രണ്ട് പ്രബോധനങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

You must be logged in to post a comment Login