വിവാഹത്തിന് പുതിയ നിര്‍വചനം നല്‍കുന്നതിനെതിരെ ആസ്‌ട്രേലിയന്‍ മതനേതാക്കള്‍

വിവാഹത്തിന് പുതിയ നിര്‍വചനം നല്‍കുന്നതിനെതിരെ ആസ്‌ട്രേലിയന്‍ മതനേതാക്കള്‍

Australia_2822032bആസ്‌ട്രേലിയയില്‍ വിവാഹത്തിന് പുനര്‍നിര്‍വചനം നല്‍കുന്ന പുതിയ ബില്ലിനെതിരെ മതനേതാക്കള്‍ രംഗത്ത്. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ ബില്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്‍കുന്നതാണ്. ഇത് ധാര്‍മ്മികതയ്ക്കും മതമൂല്യങ്ങള്‍ക്കും നിരക്കാത്തതാണ് എന്നാരോപിച്ച് ആസ്‌ട്രേലിയയിലെ വിവിധ മതങ്ങളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കള്‍ പ്രധാനമന്ത്രി ടോണി ആബട്ടിന് കത്തെഴുതി. വിവിധ സഭകളിലെ ബിഷപ്പുമാര്‍, ജൂതനേതാക്കള്‍, സുന്നി, ഷിയാനേതാക്കളാണ് കത്തയച്ചത്.

ആസ്‌ട്രേലിയയില്‍ നിലവിലുള്ള കോമണ്‍വെല്‍ത്ത് നിയമപ്രകാരം സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിനു മാത്രമേ നിയമസാധുതയുള്ളൂ. ഇതിനോടു ചേര്‍ത്ത് സ്വവര്‍ഗ്ഗവിവാഹത്തിനു കൂടി നിയമപ്രാബല്യം നല്‍കുന്നതിനാണ് പുതിയ ബില്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് വിവാഹത്തിന്റെ മഹത്വത്തെ ഇല്ലാതാക്കുന്നതാണെന്നും സംസ്‌കാരത്തെത്തന്നെ തകര്‍ക്കുന്നതാണെന്നും മതനേതാക്കള്‍ ആരോപിച്ചു. സന്താനങ്ങളുടെ ഉത്പാദനവും പുതിയ തലമുറയെ വാര്‍ത്തെടുക്കലും വിവാഹത്തിന്റെ ലക്ഷ്യമാണ്. എന്നാല്‍ മാതൃത്വത്തിനോ പിതൃത്വത്തിനോ കുടുംബബന്ധങ്ങള്‍ക്കോ സ്വവര്‍ഗ്ഗവിവാഹം പ്രാധാന്യം നല്‍കുന്നന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 .

You must be logged in to post a comment Login