വിവാഹദിനത്തില്‍ 4000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അന്നം നല്‍കി തുര്‍ക്കി ദമ്പതികള്‍

വിവാഹദിനത്തില്‍ 4000 സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് അന്നം നല്‍കി തുര്‍ക്കി ദമ്പതികള്‍

wed1_3397662bമനുഷ്യസ്‌നേഹത്തിന്റെ രുചി കൊണ്ട് നാലായിരം സിറിയന്‍ അഭയാര്‍ത്ഥികളെ ഊട്ടി തുര്‍ക്കിക്കാരായ നവദമ്പതികള്‍ ശ്രദ്ധേയരാകുന്നു. തെക്കന്‍ തുര്‍ക്കി നഗരമായ കിലിസിലാണ് സംഭവം.

സിറിയന്‍ അതിര്‍ത്തിയില്‍ വച്ചു വിവാഹിതരായ ഫെത്തുള്ള, എസ്ര ദമ്പതികളാണ് തങ്ങളുടെ നാടുവിട്ടോടിയ സിറിയന്‍ അഭയാര്‍ത്ഥികളെ വിരുന്നൂട്ടിക്കൊണ്ട് മാനവസ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാട്ടിയത്. സിറിയയില്‍ നിന്നും ഓടി രക്ഷപ്പെട്ട ഇരുപതു ലക്ഷത്തോളം അഭയാര്‍ത്ഥികളെ തുര്‍ക്കി സ്വീകരിച്ചിരുന്നു. അതില്‍ നാലായിരം പേര്‍ കിലിസില്‍ ഉണ്ട്.

വരന്റെ പിതാവാണ് അഭയാര്‍ത്ഥികള്‍ക്ക് വിരുന്നൊരുക്കുന്ന ആശയം അവതരിപ്പിച്ചത്. മറ്റുള്ളവരും ഈ മാതൃക പിന്തുടരും എന്ന പ്രത്യാശയാണ് ഈ സദ്കര്‍മത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാര്‍ത്ഥതമായ ഈ പ്രവര്‍ത്തിയിലൂടെ തന്റെ മകനും മരുമകളും പുതുജീവിതത്തിന് ആരംഭം കുറിക്കുന്നതില്‍ തനിക്കേറെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login