വിവാഹബന്ധങ്ങളെ കുട്ടിവിളക്കുന്ന കെട്ടുകളഴിക്കുന്ന മാതാവ്

വിവാഹബന്ധങ്ങളെ കുട്ടിവിളക്കുന്ന കെട്ടുകളഴിക്കുന്ന മാതാവ്

mary-knots1-600x500പരിശുദ്ധ മറിയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ് കത്തോലിക്കരുടെ ജീവിതം. വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ പരിശുദ്ധ മറിയം ഈ ലോകത്തിന്റെയും പരലോകത്തിന്റെയും രാജ്ഞിയായി വാഴുന്നുണ്ട്. ലൂര്‍ദ്ദിലെയും വേളാങ്കണ്ണിയിലെയും ഫാത്തിമായിലെയും ഒക്കെ മാതാവുകള്‍ ഉദാഹരണം.

എന്നാല്‍ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഒരു മാതാവാണ് കെട്ടുകളഴിക്കുന്ന മാതാവ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നാവില്‍ നിന്നാണ് കുറെയധികം ആളുകള്‍ കെട്ടുകളഴിക്കുന്ന മാതാവിനെക്കുറിച്ച് കേട്ടിട്ടുള്ളത്.

ഫ്രാന്‍സിസ് പാപ്പയ്ക്ക് കെട്ടുകളഴിക്കുന്ന മാതാവിനോട് പ്രത്യേകമായ ഭക്തിയാണുള്ളത്. കെട്ടുകളഴിക്കുന്ന മാതാവിന്റെ ചിത്രം വരച്ചിട്ടുള്ളത് ജോഹാന്‍ മെല്‍ച്ചയര്‍( 1625-1707) ആണ്. ബവേറിയാ, ഓഗസ്ബര്‍ിലെ സെന്റ് പീറ്റര്‍ ആം പെര്‍ലാച്ചിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

ജര്‍മ്മനിയിലെ പഠനകാലത്താണ് ഫ്രാന്‍സിസ് പാപ്പ ഈ ചിത്രവുമായി പരിചയത്തിലാകുന്നത്. ഈ ചിത്രത്തോട് പ്രത്യേകമായ ഭക്തി തോന്നിയ അദ്ദേഹം ലാറ്റിന്‍ അമേരിക്കയിലെങ്ങും ചിത്രത്തിന് പ്രചാരം നല്കി.

വിശുദ്ധ ഐറേനിയസാണ് ആദ്യമായി പരിശുദ്ധ മറിയത്തെ കെട്ടുകളഴിക്കുന്ന മാതാവായി വിവരിച്ചിരിക്കുന്നത് . കെട്ടുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന തകര്‍ന്നുകൊണ്ടിരിക്കുന്ന ദാമ്പത്യബന്ധങ്ങളെ വിളക്കിച്ചേര്‍ക്കാന്‍ വളരെ സഹായകരമാണെന്ന് ഓഗസ്ബര്‍ഗിലുളള ഹിര്‍നോയ്മസ് അംബ്രോസിയസ് എന്ന വൈദികന്റെ അനുഭവം പറയുന്നു.

വേര്‍പിരിയാന്‍ തീരുമാനിച്ചിരുന്ന അദ്ദേഹത്തിന്റെ വല്യപ്പച്ചനെയും വല്യമ്മച്ചിയെയും തമ്മില്‍ കൂട്ടിവിളക്കിയത് കെട്ടുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥന ആയിരുന്നുവത്രെ.

കെട്ടുകളഴിക്കുന്ന മാതാവിന്റെ പേരിലുള്ള ആദ്യത്തെ പള്ളി നിലവില്‍ വന്നത് ഓസ്ട്രിയായിലെ സ്റ്റിറിയായിലായിരുന്നു. സൗത്ത് അമേരിക്കയില്‍ കെട്ടുകളഴിക്കുന്ന മാതാവിനോടുള്ള ഭക്തിക്ക് പ്രചാരം നല്കിയത് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ ആയിരുന്നു. 1980 മുതല്‍ അദ്ദേഹം ആ ചിത്രമടങ്ങിയ പ്രയര്‍കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു.

You must be logged in to post a comment Login