വിവാഹബന്ധത്തെ മോശമായി ചിത്രീകരിക്കരുത്: സിഡ്‌നി ആര്‍ച്ച്ബിഷപ്പ്

വിവാഹബന്ധത്തെ മോശമായി ചിത്രീകരിക്കരുത്: സിഡ്‌നി ആര്‍ച്ച്ബിഷപ്പ്

downloadവിവാഹത്തെ ശിഥിലമാക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നവര്‍
വിവാഹത്തെ അതിര്‍വരമ്പിട്ട് അകറ്റി നിറുത്തുകയാണ് ചെയ്യുന്നത് എന്ന് സിഡ്‌നി ആര്‍ച്ച് ബിഷപ്പ് അന്തോണി ഫിഷര്‍ പറഞ്ഞു. സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ചു നടന്ന വര്‍ഷന്തോറുമുള്ള വിവാഹ കുര്‍ബാനയ്ക്കും പ്രതിജ്ഞ പുതുക്കലിലുമാണ് ആര്‍ച്ച്ബിഷപ്പ് ഇക്കാര്യമറിയിച്ചത്.

‘നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ വിവാഹം ജീവിതത്തിന് വേണ്ടിയോ, കുട്ടികള്‍ക്കു മുന്‍പില്‍ തുറന്നിടുന്നതിനു വേണ്ടിയോ അല്ല. സ്ത്രീയും പുരുഷനും തമ്മിലുള്ള അഗാധമായ ബന്ധത്തില്‍ അടിയുറച്ചതല്ല എന്നിങ്ങനെയുള്ള ചിന്താഗതിയുമായി ജീവിക്കുന്നവര്‍ ഉണ്ട്. ഇത്തരം ചിന്താഗതികള്‍ക്ക് ഇടയില്‍ ജീവിക്കുന്ന ക്രിസ്ത്യാനികളെ വലിയ ആശയക്കുഴപ്പത്തിലാണ് ഇവര്‍ ചെന്നെത്തിക്കുന്നത്. രാഷ്ട്രീയമായും സാമ്പത്തികമായും സംസ്‌കാരികപരമായും ആധിപത്യം പുലര്‍ത്തുന്ന ശക്തികള്‍ തങ്ങളുടെ അഭിപ്രായത്തെ മറ്റുള്ളവരില്‍ കെട്ടിയേല്‍പ്പിക്കുകയാണ് ചെയ്യുത്തത്. ഇക്കൂട്ടര്‍ പരമ്പരാഗത വിവാഹത്തെ പരിപാലിക്കുന്നവരെ എഴുതി തള്ളുന്നു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരമ്പരാഗതമായി പറയപ്പെടുന്നതു പോലെ വിവാഹം എന്നത് ശരീരവും മനസ്സും ആത്മാവും ഒത്തു ചേര്‍ന്ന് ഒരു ശരീരമായി മാറുന്നതാണ്. എന്നാല്‍ ഇന്ന് വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറി. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെ ഇന്നു പലരും കുറച്ചു കാട്ടുകയാണ് ചെയ്യുന്നത്, ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു

You must be logged in to post a comment Login