വിവാഹമോചനം കിട്ടാന്‍ ഇനി രണ്ടുവര്‍ഷം വേണ്ട, ഒരു വര്‍ഷം മതി

വിവാഹമോചനം കിട്ടാന്‍ ഇനി രണ്ടുവര്‍ഷം വേണ്ട, ഒരു വര്‍ഷം മതി

ന്യൂഡല്‍ഹി: ക്രൈസ്തവ വിവാഹമോചനം എളുപ്പമുള്ളതാക്കി മാറ്റിക്കൊണ്ട് 147 വര്‍ഷത്തെ നിയമം കേന്ദ്രസര്‍ക്കാര്‍ തിരുത്തിയെഴുതുന്നു. രണ്ടുവര്‍ഷമായിരുന്നു ഇതുവരെ ക്രൈസ്തവവിവാഹമോചനം ലഭിക്കാന്‍ കാത്തിരിക്കേണ്ടത്.

എന്നാല്‍ പുതിയ നിയമനുസരിച്ച് ഒരു വര്‍ഷം കൊണ്ട് ക്രൈസ്തവര്‍ക്കും വിവാഹമോചനം ലഭിക്കും. ഇന്ത്യയിലെ മറ്റ് മതസ്ഥര്‍ക്ക് വിവാഹമോചനം ലഭിക്കാന്‍ ഒരു വര്‍ഷം മതിയായിരുന്നു. ഈ ആനുകൂല്യം ക്രൈസ്തവര്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട പലരും കോടതിയെ സമീപിച്ചിരുന്നു.

You must be logged in to post a comment Login