വിവാഹമോചിതരേ, നിങ്ങള്‍ക്കായി…

വിവാഹമോചിതരേ, നിങ്ങള്‍ക്കായി…

Wedding cake visual metaphor with figurine cake toppersവിവാഹമോചനം ഏല്‍പിച്ച ആഘാതത്തില്‍ 30 വര്‍ഷം നീറിക്കഴിയുകയായിരുന്നു അവള്‍. സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും താന്‍ തീര്‍ത്തും ഒറ്റപ്പെട്ടതായി അവള്‍ കരുതി. കുറ്റബോധമാണ് അവളെ ഭരിച്ചത്. 30 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും വിശുദ്ധ കുര്‍ബാന സ്വീകരിച്ചില്ല.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇതുപോലുള്ള അനേകമാളുകളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിവാഹമോചനത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ച് എഴുത്തുകാരനായ ഡേവിഡ് ഡിസീനയും സുഹൃത്ത് വുഡിനേ കൊയെനിഗ് ബ്രിക്കെറും ചേര്‍ന്ന് ഒരു പുസ്തമെഴുതിയിരിക്കുകയാണ്- കാത്തലിക് പ്രയര്‍ ബുക്ക് ഫോര്‍ ദ സെപ്പറേറ്റഡ് ആന്‍ഡ് ഡിവോഴ്‌സ്ഡ് എന്ന പേരില്‍.

വിവാഹമോചനമെന്ന് ദുരന്തത്തിന്റെ കയ്പുനീര്‍ കുടിക്കുന്ന അനേകായിരങ്ങള്‍ക്ക് തങ്ങളുടെ പുസ്തകം ആശ്വാസം പകരുമെന്നാണ് എഴുത്തുകാരുടെ പ്രതീക്ഷ. ഇതേ അവസ്ഥയിലൂടെ കടന്നുപോയ വിശുദ്ധ റീത്ത, വിശുദ്ധ ഹെലേന, വിശുദ്ധ യൂജീന്‍ എന്നിവരുടെ ജീവിതാനുഭവങ്ങള്‍ പുസ്തകത്തിന് കൂടുതല്‍ കരുത്തു പകരുന്നു.

‘വിവാഹമോചനത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളെക്കുറിച്ച് വിശ്വാസികളുടെയിടയില്‍ തെറ്റായ ധാരണകളുണ്ട്. വിവാഹമോചനം ഒരു പാപമായി പലരും കരുതുന്നു. എന്നാല്‍ ഇതിനെ ഒരു പാപമായല്ല, ഒരു ദുരന്തമായാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. ഈ മുറിവുകളുണക്കാന്‍ ഒരു വൈദികന്റെയോ മറ്റേതെങ്കിലും ആത്മീയ നേതാക്കളുടേയോ ഉപദേശം തേടുകയാണ് വേണ്ടത്. ഹൃദയം തുറന്നുള്ള പങ്കുവെയ്ക്കലുകളും സംഭാഷണങ്ങളും മനസ്സിനെ ശാന്തമാക്കുക തന്നെ ചെയ്യും’, കൊയെനിഗ് ബ്രിക്കെര്‍ പറയുന്നു.

വര്‍ത്തമാനകാലസാഹചര്യത്തില്‍ പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ഡേവിഡ് ഡിസീനയും കൊയെനിഗ് ബ്രിക്കെറും പറയുന്നു. വരാനിരിക്കുന്ന ആഗോള കുടുംബസമ്മേളനത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാകുമെന്നാണ് ഇരുവരും പ്രതീക്ഷിക്കുന്നത്.

You must be logged in to post a comment Login