വിവാഹമോചിതരോട് അനുഭാവം വേണമെന്ന് കര്‍ദിനാള്‍ അന്‍ന്റോനെല്ലി

വിവാഹമോചിതരോട് അനുഭാവം വേണമെന്ന് കര്‍ദിനാള്‍ അന്‍ന്റോനെല്ലി

comവിവാഹമോചനം നേടിയവരും പുനര്‍വിവാഹിതരുമായ കത്തോലിക്ക വിശ്വാസികള്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനുള്ള സഭയുടെ ആചാരങ്ങള്‍ മാറ്റാതെ ആത്മീയപടവുകള്‍ കയറുന്നതിനും മാറുന്നതിനുമുള്ള സഹായം ആവശ്യമാണെന്ന് കര്‍ദ്ദിനാള്‍ എന്നിയോ അന്‍ന്റോനെല്ലി അഭിപ്പ്രായപ്പെട്ടു.

ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകള്‍ പ്രകാരം, സഭാപാലകര്‍ മുന്നില്‍ നിന്ന് വിശ്വാസികളെ നയിക്കുകയാണ് വേണ്ടത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിന്റെ നെറുകയില്‍ എത്തിച്ചേരുവാനുള്ള പ്രയാണത്തില്‍ നിന്ന് വിശ്വാസികള്‍ പിന്മാറരുത്. അവര്‍ എപ്പോഴും നല്ലതിനെയും ദൈവത്തിന് പ്രീതികരമായതിനെയും അന്വേഷിച്ചുകൊണ്ടിരിക്കണം. അടിസ്ഥാനപരമായ ഈ സമീപനം കൈക്കൊണ്ടാല്‍ മാത്രമേ വളര്‍ച്ചയ്ക്കും മാറ്റത്തിനും ആവശ്യമുള്ള വ്യക്തമായ പാത തിരഞ്ഞെടുക്കാന്‍ സാധിക്കൂ, എമിറിറ്റസ് ഓഫ് ദി പോന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ദി ഫാമിലി എന്ന സംഘടനയുടെ പ്രസിഡന്റും കൂടിയായ കര്‍ദ്ദിനാള്‍ അഭിപ്പ്രായപ്പെട്ടു.
വിവാഹ പ്രതിസന്ധിയും വിശുദ്ധ കുര്‍ബാനയും എന്ന കര്‍ദ്ദിനാളിന്റെ 17-പേജുള്ള പുതിയ പുസ്തകത്തില്‍ ക്രിസ്ത്യന്‍ വിവാഹത്തെക്കുറിച്ചും, വിവാഹമോചനം നേടിയവര്‍ക്കും പുനര്‍ വിവാഹം സ്വീകരിച്ചവര്‍ക്കും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനു വേണ്ടി ക്രിസ്ത്യന്‍ ആചാരങ്ങളില്‍ മാറ്റം വരുത്തണം എന്ന പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ടും അദ്ദേഹം എഴുതിയിട്ടുണ്ട്.
കത്തോലിക്കാ സഭയിലെ ഇടയപരിപാലനങ്ങള്‍ നിലനില്‍ക്കുന്നത് വിശ്വാസത്തിന്റെ പേരില്‍ ആണ്. കത്തോലിക്കാ വിവാഹത്തിന്റെ കെട്ടുറപ്പ് സ്ഥിതി ചെയ്യുന്നത് ഈ വിശ്വാസത്തിന്റെ ബലത്തിലാണ്. ദൈവത്തിന്റെ ആഗ്രഹ പ്രകാരം വിവാഹമെന്ന കൂദാശ ക്ഷയിക്കാത്തതാണ്, ആരോപണങ്ങള്‍ക്കെതിരെ കര്‍ദ്ദിനാള്‍ പ്രതികരിച്ചു. വിവാഹമോചനം നേടിയരുടെ പുനര്‍വിവാഹങ്ങള്‍ അന്യായവും അധാര്‍മ്മികവും ആണ്. ഇത്തരം അവസ്ഥകള്‍ സഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തെയാണ് ബാധിക്കുന്നത്, അദ്ദേഹം പറഞ്ഞു.

 

‘ദൈവം സംയോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ'(മര്‍ക്കോസ്10:9), ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു'(മര്‍ക്കോസ്10:11-12), എന്നീ ബൈബിള്‍ വചനങ്ങള്‍ കര്‍ദ്ദിനാള്‍ എടുത്തു പറഞ്ഞു.
സഭയുടെ പഠനങ്ങള്‍ കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ചു. പലരും എതിര്‍പ്പു പ്രകടിപ്പിക്കുന്നത് അദ്ദേഹം മനസ്സിലാക്കി. പലരും സഭയില്‍ നിന്ന് പുറത്താക്കപ്പെടുന്നതായാണ് മനസ്സിലാക്കുന്നത്. അവര്‍ സഭയില്‍ നിന്നും പുറത്തു പോയി വിശ്വാസം കൈവെടിയാന്‍ ശ്രമിക്കുന്നു.
വിശുദ്ധ കുര്‍ബാന സ്വീകരണത്തില്‍ നിന്നും മാറ്റി നിറുത്തുന്നതിലൂടെ അവരെ സഭയില്‍ നിന്നും പുറത്താക്കുന്നില്ല. മറിച്ച് അവര്‍ സഭയിലെ അംഗങ്ങള്‍ തന്നെയാണ്. മറ്റു വിശ്വാസികളും ശുശ്രൂഷകരും ഇവരെ സ്‌നേഹത്തോടെ വിളിക്കുകയും ആദരിക്കുകയും വേണം, കര്‍ദ്ദിനാള്‍ പറഞ്ഞു.
കത്തോലിക്കാ ആചാരങ്ങള്‍ മാറ്റുന്നതിലൂടെ കത്തോലിക്കാ ബിഷപ്പുമാരുടെയും പാപ്പയുടെ ശിക്ഷണത്തിലുള്ള സ്ഥിരതയുടെ വിശ്വാസ്യതയുമാണ് നഷ്ടപ്പെടുന്നത്. ഇതിലൂടെ വിശുദ്ധ കുര്‍ബാനയെ സാമൂഹ്യ വല്‍ക്കരിക്കുന്നതിനു ഭാഗമായി നിസ്സാര വല്‍ക്കരിക്കുകയാവും ചെയ്യുക.
ചെയ്തു പോയ തെറ്റുകളില്‍ നിന്നും പിന്‍മാറാന്‍ തയ്യാറായാല്‍ മാത്രമേ കൂദാശകളും വിശുദ്ധ കുര്‍ബാന സ്വീകരണവും ഫലമണിയൂ, അദ്ദേഹം പറഞ്ഞു..

One Response to "വിവാഹമോചിതരോട് അനുഭാവം വേണമെന്ന് കര്‍ദിനാള്‍ അന്‍ന്റോനെല്ലി"

  1. Sebastian   June 13, 2015 at 11:49 pm

    It is according to St Mathew 13/24—-//It is a parable,,,.

You must be logged in to post a comment Login