വിവാഹമോചിതര്‍ക്കുള്ള വി കുര്‍ബാന: പാപ്പായുടെ പ്രബോധനം പാരമ്പര്യം തിരുത്തുന്നില്ലെന്ന് ബിഷപ്പ് ഏഗന്‍

വിവാഹമോചിതര്‍ക്കുള്ള വി കുര്‍ബാന: പാപ്പായുടെ പ്രബോധനം പാരമ്പര്യം തിരുത്തുന്നില്ലെന്ന് ബിഷപ്പ് ഏഗന്‍

വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും വി കുര്‍ബാന നല്‍കുന്നത് സംബന്ധിച്ച സഭയുടെ പരമ്പരാഗതമായ പഠനം ഫ്രാന്‍സിസ് പാപ്പയുടെ പുതിയ അപ്പസ്‌തോലിക പ്രബോധനമായ സ്‌നേഹത്തിന്റെ സന്തോഷം തിരുത്തിക്കുറിക്കുന്നില്ലെന്ന് പോര്‍ട്ട്‌സ്മൗത്ത് അധ്യക്ഷന്‍ ബിഷപ്പ് ഫിലപ്പ് ഏഗന്‍.

‘പാപ്പ പറഞ്ഞത് വിവാഹമോചിതരും പുനര്‍വിവാഹിതരും തങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കഴിയുന്ന നല്ല ഒരു വൈദികനെ കണ്ടെത്തി പ്രാര്‍ത്ഥനയോടും വിവേകത്തോടെയും ആ പ്രത്യേക സാഹചര്യത്തില്‍ നിന്നു കൊണ്ട് നന്മയില്‍ വളരാനും സഭാത്മക ജീവിതത്തിലും ദൗത്യത്തിലും പങ്കുകൊള്ളാനും ശ്രമിക്കണമെന്നാണ്’ ബിഷപ്പ് ഏഗന്‍ പറഞ്ഞു.

പാപ്പായുടെ പ്രബോധനം സഭയുടെ പരമ്പരാഗത പഠനം അതു പോലെ തന്നെ നിലനിര്‍ത്തിയിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

‘പാപ്പാ ആഗ്രഹിക്കുന്നത് കലുഷിതമായ സാഹചര്യങ്ങളില്‍ സഭ കുറേക്കൂടി കരുണയോടെ വര്‍ത്തിക്കണമെന്നാണ്. പ്രയാസപ്പെടുന്നവര്‍ക്ക് ദൈവകാരുണ്യം പകരണമെന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ പുരോഹതിതര്‍ കര്‍ക്കശക്കാരാകാതെ ദയവുള്ള ജ്ഞാനസ്‌നാന മാതാക്കളെ പോലെ അത്തരക്കാരോട് വര്‍ത്തിക്കണം.’ ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

 

ഫ്രേസര്‍

You must be logged in to post a comment Login