വിവാഹമോചിതര്‍ക്ക് വി. കുര്‍ബാന സ്വീകരിക്കാനാവില്ല: കൊളമ്പിയന്‍ മെത്രാന്മാര്‍

വിവാഹമോചിതര്‍ക്ക് വി. കുര്‍ബാന സ്വീകരിക്കാനാവില്ല: കൊളമ്പിയന്‍ മെത്രാന്മാര്‍

HOLY EUCHARIST_01വിവാഹമോചിതരെയും പുനര്‍വിവാഹിതരെയും സഭ സൗമനസ്യത്തോടും കരുണയോടും വീക്ഷിക്കുന്നുവെന്നും അവരെ സഭയുടെ ഭാഗം ത്‌ന്നെയാണെന്നും ഫ്രാന്‍സിസ് പാപ്പാ കഴിഞ്ഞ ദിവങ്ങളില്‍ നടത്തിയ പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ ഒരു ചോദ്യം പരക്കെ ഉയര്‍ന്നിരുന്നു. വിവാഹമോചിതര്‍ക്കും പുനര്‍വിവാഹിതര്‍ക്കും വി. കൂര്‍ബാന സ്വീകരിക്കാമോ?

ഈ സംശയങ്ങള്‍ക്ക് വിശദീകരണവുമായി കൊളംബിയന്‍ മെത്രാന്മാര്‍ രംഗത്തെത്തി. വിവാഹമോചിതരെയും പുനര്‍വിവാഹിതരെയും സഭ പുറത്താക്കുന്നില്ല, പക്ഷേ അവര്‍ക്ക് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ അനുവാദമില്ല. ചില മാധ്യമങ്ങള്‍ പാപ്പായുടെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രം എടുത്ത് മറ്റേ ഭാഗം വിട്ടു കളഞ്ഞതാണ് വിശ്വാസികള്‍ക്കിടയില്‍ സംശയങ്ങളുയരാന്‍ കാരണമെന്ന് പാപ്പാ പറഞ്ഞു.

വിവാഹമോചിതരും പുനര്‍വിവാഹിതരും സഭയുടെ ഭാഗം തന്നെയാണെന്ന പാപ്പായുടെ പരാമര്‍ശം എടുത്തുപറയുകയും എന്നാല്‍ ഇത് സഭയുടെ അടിസ്ഥാന പഠനത്തിന് വിരുദ്ധമാണെന്ന കാര്യം മാധ്യമങ്ങള്‍ വിട്ടു കളയുകയും ചെയ്തു എന്ന് മെത്രാന്മാര്‍ കുറ്റപ്പെടുത്തി. സഭയുടെ പഠനത്തിനു വിരുദ്ധമാണെങ്കിലും സ്‌നേഹമുള്ള അമ്മയെ പോലെ സഭ അവരോട് ക്ഷമിക്കുന്നു എന്നാണ് പാപ്പാ പറഞ്ഞത്.

You must be logged in to post a comment Login