വിവാഹവാര്‍ഷികവും മകന്റെ പിറന്നാളും ആഘോഷിച്ചത് വിശുദ്ധവാതിലിലൂടെ അകത്തുകടന്ന്..

വിവാഹവാര്‍ഷികവും മകന്റെ പിറന്നാളും ആഘോഷിച്ചത് വിശുദ്ധവാതിലിലൂടെ അകത്തുകടന്ന്..

ഫ്രാന്‍സിസ് പാപ്പ കരുണയുടെ വിശുദ്ധവര്‍ഷം പ്രഖ്യാപിച്ചതിനു പിന്നാലെ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ വിശുദ്ധവാതിലിലൂടെ ദണ്ഡവിമോചനം നേടാന്‍ അകത്തു പ്രവേശിക്കുന്നത്. സ്‌പെയിനിലെ ബില്‍ബാനോയില്‍ നിന്നെത്തിയ ജുവാന്‍ കാര്‍ലോസും കുടുംബവും തങ്ങളുടെ 27-ാം വിവാഹവാര്‍ഷികവും മകന്റെ 18-ാം പിറന്നാളും ആഘോഷിച്ചത് കരുണയുടെ വിശുദ്ധ വാതിലിലൂടെ അകത്തുകടന്നുകൊണ്ടാണ്.

കരുണയുടെ വിശുദ്ധവര്‍ഷത്തില്‍ കൂടുതല്‍ സഹജീവികളിലേക്ക് കരുണയുടെ സന്ദേശമെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം. ‘വിശുദ്ധവാതിലിലൂടെ കടന്നത് പ്രതീകാത്മകമായ ഒരു അടയാളം മാത്രമായിരുന്നു. അതിനുമപ്പുറം ക്ഷമിക്കാനും നന്‍മ ചെയ്യാനും ദാനം ചെയ്യാനുമാണ് നാം ശ്രമിക്കേണ്ടത്’, ജുവാന്‍ കാര്‍ലോസ് പറഞ്ഞു. റോമിലുള്ള കുടുംബസുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവര്‍ വത്തിക്കാനിലെത്തിയത്.

You must be logged in to post a comment Login