വിവാഹിതരുടെ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ആത്മാഭിമാനമെന്ന് പഠനങ്ങള്‍

വിവാഹിതരുടെ കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ ആത്മാഭിമാനമെന്ന് പഠനങ്ങള്‍

തനിച്ച് ജീവിക്കുന്ന ദമ്പതികളുടെയും സഹവസിക്കുന്നവരുടെയും (co habit) കുട്ടികളേക്കാള്‍ വിവാഹജീവിതം നയിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കൂടുതല്‍ ആത്മാഭിമാനം അനുഭവപ്പെടുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാരേജ് ഫൗണ്ടേഷന്‍ 11 നും 16 നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ഇടയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ബ്രിട്ടീഷ് ഹൗസ്‌ഹോള്‍ഡ് പാനല്‍ സര്‍വേയില്‍ നിന്നും സ്വീകരിച്ച വിവരങ്ങള്‍ ആസ്പദമാക്കി മാര്യേജ് ഫൗണ്ടേഷന്‍ റിസര്‍ച്ച് ഡയറക്ടര്‍ ഹാരി ബെന്‍സനും ബിര്‍മിങ്ങാം സര്‍വകലാശാലയിലെ ഡോ. സ്‌പെന്‍സറും ചേര്‍ന്നാണ് നടത്തിയ അപഗ്രഥനഫലമാണ് പുറത്തു വന്നിരിക്കുന്നത്.

‘കുടുംബത്തകര്‍ച്ച മൂലമുണ്ടാകുന്ന മാനസിക വ്യഥയില്‍ നിന്നും കുട്ടികള്‍ക്കു സംരക്ഷണം നല്‍കുന്ന വിവാഹിത മാതാപിതാക്കളുടെ പരസ്പര സമര്‍പ്പണം കുട്ടികള്‍ തങ്ങളെ തന്നെ കാണുന്ന രീതിയിലും ആത്മാഭിമാനത്തിലും ക്രിയാത്മകമായ മാറ്റമുണ്ടാക്കുന്നു.’ മാര്യേജ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സര്‍ പോള്‍ കോളറിഡ്ജ് പറഞ്ഞു.

‘വിവാഹത്തിന്റെ ക്രിസ്തീയ വീക്ഷണം ആജീവനാന്ത സമര്‍പ്പണത്തിന്റെ ദര്‍ശനമാണ് മുന്നോട്ടു വയ്ക്കുന്നത്. പവിത്രമായ സ്‌നേഹവും തുറവിയും അതു വഴി കുട്ടികളിലേക്കു കൈമാറുന്നു’ ഷ്രൂസ്‌ബെറി ബിഷപ്പ് മാര്‍ക്ക് ഡേവിസ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login