വിവാഹ ജീവിതത്തെ പിന്തുണച്ച് മെക്‌സിക്കന്‍ ജനത വീണ്ടും തെരുവില്‍

വിവാഹ ജീവിതത്തെ പിന്തുണച്ച് മെക്‌സിക്കന്‍ ജനത വീണ്ടും തെരുവില്‍

മെക്‌സിക്കോ സിറ്റി: വിവാഹത്തെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം മാത്രമാണെന്ന്
പുനര്‍ നിര്‍വ്വചിക്കാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തിനെതിരായി 400,000ത്തോളം മെക്‌സിക്കന്‍ ജനങ്ങള്‍ തെരുവിലിറങ്ങി.

കുടുംബത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മെക്‌സിക്കന്‍ ജനത നടത്തിയ മാര്‍ച്ച് ചരിത്രമായി. മെക്‌സിക്കോയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് കൂടിയായിരുന്നു മാര്‍ച്ച്. കുടുംബങ്ങള്‍ക്കായുള്ള മെക്‌സിക്കന്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് ജുവാന്‍ ഡാബ്ഡൗബ് ജിയാകോമന്‍ പറഞ്ഞു.

അന്താരാഷ്ട്ര എല്‍ജിബിറ്റി സമൂഹം പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളല്ല രാഷ്ട്രത്തിലെ ജനങ്ങള്‍ക്കാവശ്യം. മറിച്ച്, അവര്‍ തിരയുന്നത് എന്താണെന്ന് രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്കും നേതാക്കള്‍ക്കും കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഇത്തരം മാര്‍ച്ച് നടത്തിയത്. മെക്‌സിക്കന്‍ ഫാമിലി കൗണ്‍സില്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ്ഗ വിവാഹം ശരിവച്ചു കൊണ്ടുള്ള മെക്‌സിക്കന്‍ പ്രസിഡന്റ് അന്റിക് പെനാ നീറ്റോയുടെ നീക്കത്തിനെതിരെ മെക്‌സിക്കന്‍ ജനത സെപ്റ്റംബര്‍ 24ന് നടത്തിയ രണ്ടാമത്തെ മാര്‍ച്ചില്‍ വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇത് വിവാഹത്തോടും കുടുംബബന്ധത്തോടുമുള്ള മെക്‌സിക്കന്‍ ജനതയുടെ പിന്തുണ കൂടി വ്യക്തമാക്കുന്നു.

You must be logged in to post a comment Login