വിശപ്പില്ലാതാക്കുകയെന്നാല്‍ യുദ്ധം ഇല്ലാതാക്കലാണ്: വത്തിക്കാന്‍

ന്യൂയോര്‍ക്ക്: ലോകത്തു നിന്ന് വിശപ്പ് ഇല്ലാതാക്കുകയെന്നാല്‍ യുദ്ധം തന്നെ ഇല്ലാതാക്കുക എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ. വത്തിക്കാന്‍ പ്രതിനിധിയായി കാര്‍ഷിക വികസനം, ഭക്ഷ്യ സുരക്ഷ എന്നീ വിഷയങ്ങളെക്കുറിച്ച് യു.എന്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘800 മില്യന്‍ ആളുകള്‍ ലോകത്ത് വിശപ്പു മൂലം ദുരിതമനുഭവിക്കുന്നു. ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളിലാണ് ഏറ്റവും കൂടുതലാളുകള്‍ പട്ടിണിയനുഭവിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമാണ് ഈ പ്രശ്‌നം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഇതെക്കുറിച്ച് ലോകമെമ്പാടും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ലോകമനസാക്ഷി ഉണരണം. വിശപ്പില്ലാത്ത, ദാരിദ്യമകന്ന ഒരു ലോകമായിരിക്കട്ടെ നമ്മുടെ സ്വപ്‌നം’, ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡിറ്റോ ഓസ പറഞ്ഞു.

You must be logged in to post a comment Login