‘വിശുദ്ധനാട്ടില്‍ സഭ വെല്ലുവിളികള്‍ നേരിടുന്നു’

ജോര്‍ദ്ദാന്‍: വിശുദ്ധ നാടുകളില്‍ സഭ ഒട്ടേറെ വെല്ലുവിളികളിലൂടെ കടന്നുപോകുകയാണെന്ന് ജറുസലേമിലെ ലാറ്റിന്‍ പാട്രിയാര്‍ക്ക് ഫുവാഡ് ട്വാല്‍. വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ജോര്‍ദ്ദാനിലെത്തിയ ബിഷപ്പുമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കേ അമേരിക്ക, യൂറോപ്പ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരാണ് വാര്‍ഷിക തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കുന്നത്.

‘ഓരോ രാജ്യങ്ങളുടെയും പരിതസ്ഥിതികളും സംസ്‌കാരവും വ്യത്യസ്തമാണല്ലോ. അതുകൊണ്ടു തന്നെ ഞങ്ങള്‍ അനുഭവിക്കുന്ന വെല്ലുവിളികള്‍ മറ്റു രാജ്യങ്ങളുടേതില്‍ നിന്ന് വിഭിന്നമാണ്. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമാണ് നമുക്കാവശ്യം’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login