വിശുദ്ധയായ ഡോക്ടറമ്മ

വിശുദ്ധയായ ഡോക്ടറമ്മ

stgiannaberettamolla1961 എന്ന വര്‍ഷം ജാന്ന ബെറേത്ത മോളയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായിരുന്നു. അന്നാണ് തന്റെ ജീവിതം എണ്ണപ്പെട്ടു എന്ന് ബെറേത്ത അറിയിയുന്നത്, അതിനു കാരണം തന്റെ കുഞ്ഞാണെന്നും. തുടര്‍ച്ചയായ പ്രസവം ജാന്നയുടെ ആരോഗ്യത്തെ ചെറുതായൊന്നുമല്ല ബാധിച്ചത്. തന്റെ നാലാമത്തെ കുഞ്ഞ് രണ്ടാം മാസം വയറ്റിലായിരിക്കെയാണ് കുഞ്ഞിനോടൊപ്പം വയറ്റില്‍ ഒരു മുഴയും വളരുന്നുണ്ടെന്ന വിവരം ഡോക്ടര്‍മാര്‍ അറിയിച്ചത്. അവര്‍ അവള്‍ക്കു മുമ്പില്‍ മൂന്ന് അവസരങ്ങള്‍ വച്ചു. ഒന്നുകില്‍ ഗര്‍ഭഛിദ്രം, അല്ലെങ്കില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യല്‍, അതുമല്ലെങ്കില്‍ മുഴയെ നീക്കം ചെയ്യല്‍. ജാന്ന മൂന്നാമത്തെ അവസരം തിരഞ്ഞെടുത്തു. അത് അവളുടെ ജീവിതം മാറ്റി മറിച്ചു.

 

ജീവിതത്തില്‍ ഒരമ്മയും തിരഞ്ഞെടുക്കാത്ത വഴിയാണ് ജാന്ന തന്റെ ജീവിതത്തില്‍ തിരഞ്ഞെടുത്തത്. തന്റെ ജീവനെക്കാളുപരി ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജീവനാണ് ജാന്ന വില കല്‍പ്പിച്ചത്. എന്തു വേദന സഹിച്ചും തന്റെ കുഞ്ഞിനു ജന്മം നല്‍കാന്‍ അവള്‍ തയ്യാറായി. 1962 ഏപ്രില്‍ 21-ാം തീയതി ജിയാന്ന ഇമ്മാനുവേല എന്ന തന്റെ നാലാമത്തെ കുഞ്ഞിനു ജന്മം നല്‍കി. പ്രസവിച്ചതന്റെ ഏഴാം നാള്‍ അവള്‍ വേദനകള്‍ ഇല്ലാത്ത ലോകത്തേയ്ക്ക് എന്നന്നേയ്ക്കുമായി മടങ്ങി.
കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ജാന്ന ചെറുപ്പം മുതലേ സേവന തല്‍പരയായിരുന്നു. ഹയര്‍സെക്കന്ററി കാലഘട്ടം മുതലേ സെന്റ് വിന്‍സന്റിപ്പോള്‍ അംഗമായി സേവനമനുഷ്ഠിച്ചിരുന്നു. കുട്ടികളുടെ ഡോക്ടറായി വിദഗ്ദ പരിശീലനം നേടിയ ശേഷം തന്റെ കഴിവും സമയവും അമ്മമാര്‍ക്കും കുട്ടികള്‍ക്കുമായി പങ്കുവയ്ക്കുവാന്‍ അവള്‍ മറന്നില്ല.
1922 ഒക്ടോബര്‍ 4ന് മിലാനില്‍ ജനിച്ച ജാന്ന ചെറുപ്പം മുതലേ ക്രൈസ്തവ വിശ്വാസത്തിലാണ് വളര്‍ന്നു വന്നത്. ദൈവകടാക്ഷത്തിലും പ്രാര്‍ത്ഥനയിലും ഉറച്ചു വിശ്വസിച്ചിരുന്ന ജാന്ന എല്ലാം ദൈവമഹത്വത്തിനായി വിട്ടു കൊടുത്തു. തന്റെ ദൈവവിളി വിവാഹജീവിതത്തിനാണെന്ന് മനസ്സിലായ ജാന്ന മാതാപിതാക്കളുടെ ആഗ്രഹപ്രകാരം പിയേട്രോ മോളയെ വിവാഹം ചെയ്തു. ഒരു ഭാര്യയായും അമ്മയായും ഡോക്ടറായും സേവനമനുഷ്ഠിക്കവേയാണ് ദൈവം നിത്യ സമ്മാനത്തിനായി ജാന്നയെ വിളിക്കുന്നത്.
ഭൂമിയിലെ തന്റെ സേവനത്തിന് അംഗീകാരമെന്നോണം 1994 ഏപ്രില്‍ 24-ാം തീയ്യതി ജോണ്‍ പോള്‍ II മന്‍ പാപ്പ ജാന്നയെ വിശുദ്ധയായി പ്രഖ്യാപിച്ചു. തന്റെ മക്കള്‍ക്കായി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാവുന്ന അമ്മമാരുടെ പ്രതീകമാണ് ജാന്ന.

നീതു മെറിന്‍.

You must be logged in to post a comment Login