വിശുദ്ധയുടെ ജീവിതം തെറ്റായി ചിത്രീകരണം; ചാനലിനെതിരെ ഹര്‍ജിയുമായി കൊളംബിയന്‍ സന്യാസിനികള്‍

വിശുദ്ധയുടെ ജീവിതം തെറ്റായി ചിത്രീകരണം; ചാനലിനെതിരെ ഹര്‍ജിയുമായി കൊളംബിയന്‍ സന്യാസിനികള്‍

SantaLauraMontoyaUpeguivaticanoj-2475428_p9രണ്ടു ക്രൈസ്തവ സന്യാസ സഭാ സമൂഹങ്ങളുടെ സ്ഥാപകനും ആദ്യത്തെ കൊളംബിയന്‍ വിശുദ്ധയുമായ വിശുദ്ധ ലോറ മൊണ്ടോയ ഉപേഗുയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ദേശീയ ടെലിവിഷന്‍ ശൃഖലക്കെതിരെ കൊളംബിയയിലെ സന്യാസിനികള്‍ ഹര്‍ജി സമര്‍പ്പിച്ചു. ‘ലോറ : ഒരു അസാധാരണ ജീവിതം’ എന്ന പേരില്‍ കരാകോള്‍ ടെലിവിഷന്‍ ചാനല്‍ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ചുള്ള പുതിയ പരിപാടിക്ക് തുടക്കം കുറിച്ചു. ജൂലൈ 29ന് ആദ്യ 25 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്തു. എന്നാല്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥമുള്ള ദൃശ്യങ്ങളില്‍ വിശുദ്ധയെ തരം താഴ്ത്തി ചിത്രീകരിച്ചതായി സന്യാസിനികള്‍ പറഞ്ഞു. വിശുദ്ധ തെറ്റായ ബന്ധങ്ങളില്‍ ഏര്‍പ്പെടുകയും തരംതാഴ്ന്ന സംസാരങ്ങളില്‍ സന്നിഹിതയായിരുന്നതായും പരിപാടിയുടെ പരസ്യത്തിനുവേണ്ടിയുള്ള ദൃശ്യങ്ങളില്‍ പ്രചരിച്ചിരുന്നതായി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ്, സെന്റ്. കാതറീന്‍ ഓഫ് സിയന്ന എന്നീ സന്യാസ വിഭാഗങ്ങള്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറഞ്ഞു. ഈ രണ്ടു സഭാ വിഭാഗങ്ങള്‍ക്കും വിശുദ്ധ രൂപം കൊടുത്തതാണ്. അതിനാല്‍ ടെലിവിഷന്‍ കാണുന്ന ആളുകള്‍ക്ക് സന്യാസ സഭയെക്കുറിച്ചുള്ള തെറ്റായ ധാരണയാണ് ലഭിക്കുന്നത് എന്ന് സന്യാസിനികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. അവര്‍ കണ്‍മുന്‍പില്‍ കാണുന്ന ദൃശ്യങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുകയും ചെയ്യും, പത്രകുറിപ്പില്‍ സന്യാസിനികള്‍ പറഞ്ഞു. സന്യാസ സമൂഹത്തിന്റെ അംഗീകാരം ഇല്ലാതെയാണ് ചാനല്‍ പരിപാടി സംപ്രേഷണം ചെയ്യുന്നത് എന്ന് സന്യാസിനികളുടെ അഭിഭാഷകന്‍ കോണ്‍സുവേല ബെന്‍ജൂമ പറഞ്ഞു. സത്യത്തോട് നീതി പുലര്‍ത്തുന്നതല്ല ചാനലിലെ ദൃശ്യങ്ങള്‍ എന്ന് സന്യാസ വിഭാഗം പറഞ്ഞു.

You must be logged in to post a comment Login