വിശുദ്ധരാകാനുള്ള എളുപ്പവഴികള്‍

വിശുദ്ധരാകാനുള്ള എളുപ്പവഴികള്‍

എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ബൈബിളിന്റെ പ്രബോധനം. എന്നിട്ടും വിശുദ്ധമായ ജീവിതം നയിക്കാന്‍ പലര്‍ക്കും പലപ്പോഴും കഴിയാതെ പോകുന്നു. എന്തുകൊണ്ടായിരിക്കാമത്?

ലോകത്തിന്റേതായ മോഹങ്ങളും പാപങ്ങളും നമ്മെ പിടിമുറുക്കുന്നതുകൊണ്ട്.. എന്നിട്ടും വിശുദ്ധമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മില്‍ പലരും. പക്ഷേ…അത് പലപ്പോഴും സാധിക്കുന്നില്ല.  വിശുദ്ധിയില്‍ ജീവിക്കണമെന്ന് ആത്മാര്ത്ഥമായ ആഗ്രഹമുണ്ടോ? എങ്കില്‍
ഇതാ വിശുദ്ധജീവിതത്തിലേക്കുള്ള ചില എളുപ്പവഴികള്‍. ഇത് പാലിക്കാന്‍ കഴിഞ്ഞാല്‍ അതൊരു സാധ്യതയാണ്.

പ്രാര്‍ത്ഥനയാണ് വിശുദ്ധ ജീവിതത്തിലേക്കുള്ള ആദ്യത്തെ വഴി.ശക്തമായ ആയുധമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥിക്കുക. നിരന്തരം പ്രാര്‍ത്ഥിക്കുക. പ്രാര്‍ത്ഥിക്കുന്നവരെ സാത്താന് ഒരു പ്രലോഭനത്തിലും വീഴ്ത്താന്‍ കഴിയില്ല. നിങ്ങള്‍ എപ്പോഴും ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണമെന്ന് ഈശോയും പഠിപ്പിക്കുന്നുണ്ടല്ലോ?

ധ്യാനവും ഉപവാസവും ശീലിക്കുക. പ്രാര്‍ത്ഥനകൊണ്ടെന്നതുപോലെ ശരീരത്തെ നിയന്ത്രിക്കാനും വിശുദ്ധിയില്‍ ജീവിക്കാനും വളരെ സഹായകമായ ഒരു ഉപാധിയാണ് ഉപവാസവും. ഉപവാസം കൊണ്ടല്ലാതെ ഇവ ഒഴിഞ്ഞുപോകില്ല എന്ന് സാത്താനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ബൈബിള്‍ പറയുന്നുണ്ടല്ലോ.

അലസതയില്‍ നിന്ന് ഒഴിഞ്ഞുനില്ക്കുക. എപ്പോഴും മനസ്സിനെ നല്ല ചിന്തകള്‍ കൊണ്ട് നിറയ്ക്കുക. അലസത ചെകുത്താന്റെ പണിപ്പുരയാണെന്നാണല്ലോ പറയുന്നത്. അലസതയാണ് പലപ്പോഴും നമ്മെ തെറ്റായ ജീവിതരീതികളിലേക്കും ബന്ധങ്ങളിലേക്കും നയിക്കുന്നത്. അതുകൊണ്ട് എപ്പോഴും പ്രവര്‍ത്തനനിരതമായിരിക്കുക.

മാന്യമല്ലാത്ത സംഭാഷണം ഒഴിവാക്കുക. നാവില്‍ അഗ്നിയുണ്ട്. അത് പലപ്പോഴും നമ്മെ കത്തിച്ചുകളയാറുമുണ്ട്. അതുകൊണ്ട് നാവിനെ എല്ലാവിധ അശുദ്ധ ഭാഷണങ്ങളില്‍ നിന്നും ഒഴിവാക്കുക. എപ്പോഴും ജാഗരൂകമായിരിക്കുക. കാരണം ഏതു നിമിഷവും നമുക്ക് തെറ്റുകള്‍ സംഭവിക്കാം. തെറ്റിലേക്ക് നാം വഴുതിവീഴാം. അതുകൊണ്ട് അടുത്ത നിമിഷം ഒരപകടം സംഭവിച്ചേക്കാം എന്ന മട്ടില്‍ വിശുദ്ധിക്കു വേണ്ടിയുള്ള കരുതലുണ്ടായിരിക്കുക.

കുമ്പസാരം അത്യാവശ്യമാണ്. ഇടയ്ക്കിടെയുള്ള കുമ്പസാരങ്ങള്‍ നമ്മുടെ പാപക്കറകളെ മാത്രമല്ല പാപവാസനകളെയും കഴുകിക്കളയാന്‍ സജ്ജമാണ്. അതുപോലെ പ്രത്യാശയുള്ളവരായിരിക്കുക. നിരാശ പലപ്പോഴും നമ്മെ അപകടത്തില്‍ കൊണ്ടുചെന്നെത്തിക്കാനുള്ള ഒരു വഴിയാണ്.

കുമ്പസാരം കഴിഞ്ഞാല്‍ യോഗ്യതയോടെയുള്ള ദിവ്യകാരുണ്യസ്വീകരണം അനിവാര്യമാണല്ലോ.

പരിശുദ്ധ മറിയത്തോടുള്ള പ്രാര്‍ത്ഥനയാണ് മറ്റൊരു കാര്യം. ഇഹലോകത്തില്‍ ജീവിച്ചിട്ടും ഇഹലോകത്തിന്റേതായ യാതൊരു മാലിന്യങ്ങളും കലരാത്തവളായിരുന്നുവല്ലോ പരിശുദ്ധ അമ്മ. ആ അമ്മയോട് പ്രാര്‍ത്ഥിക്കുക, അമ്മേ എന്നെ വിശുദ്ധിയില്‍ നിലനിര്‍ത്തണമേയെന്ന്.. അതിന് വേണ്ടി ജപമാല ചൊല്ലുക.. മാതൃഭക്തിയില്‍ വളരുക..

ഉത്തരീയവും മാതാവിന്റെ കാശുരൂപവും ധരിക്കുക.

ബി

You must be logged in to post a comment Login