വിശുദ്ധരാകാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍

അമേരിക്ക: ഒരു വിശുദ്ധനോ വിശുദ്ധയോ ആകണമെന്ന് നമ്മില്‍ പലര്‍ക്കും ആഗ്രഹമുണ്ടാകും. എന്നാല്‍ മനുഷ്യന്‍ ബലഹീനനായതു കൊണ്ടു തന്നെ പലപ്പോഴും തെറ്റുകള്‍ ചെയ്ത് ദൈവിക ചൈതന്യം നഷ്ടപ്പെടുത്താറുമുണ്ട്. എന്നാല്‍ ഇടക്കിടക്ക് ആരെങ്കിലും ഓര്‍മ്മിപ്പിക്കാനുണ്ടായാല്‍ ചിലരെങ്കിലും അത്തരം സാഹചര്യങ്ങളില്‍ നിന്നും പിന്തിരിഞ്ഞേക്കാം. സാങ്കേതിക വിദ്യകള്‍ അനുദിനം വികസിച്ചു കൊണ്ടിരിക്കയാല്‍ അതിനായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ തന്നെ ഉണ്ടാക്കിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംഘം സാങ്കേതിക പ്രവര്‍ത്തകര്‍.

‘സിന്നര്‍ 2 സെയിന്റ്’ എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ആത്മാവിന്റെ സഹായകനായി’ പ്രവര്‍ത്തിക്കുകയാണ് ‘സിന്നര്‍ 2 സെയിന്റി’ന്റെ ലക്ഷ്യം. വിശ്വാസ ജീവിതത്തില്‍ അടിയുറച്ചു വളരുന്നതിനാവശ്യമായ ടിപ്പ്‌സുകള്‍ ഈ ആപ്പില്‍ നിന്നും നമുക്ക് ലഭിച്ചു കൊണ്ടേയിരിക്കും. പ്രാര്‍ത്ഥനകളും പ്രശസ്തരുടെ ഉപദേശങ്ങളുമെല്ലാം ഇതിലടങ്ങിയിട്ടുണ്ട്.

You must be logged in to post a comment Login