വിശുദ്ധരുടെ വിശുദ്ധിക്കു പിന്നിലെ രഹസ്യം

വിശുദ്ധരുടെ വിശുദ്ധിക്കു പിന്നിലെ രഹസ്യം

images‘എല്ലാമനുഷ്യരും പേരിനു മുന്‍പില്‍ തങ്ങളുടെ ഡിഗ്രി ചേര്‍ക്കുന്നതിന് പരിശ്രമിക്കുന്നു. എന്നാല്‍ ഞങ്ങള്‍ പേരിനു മുന്‍പില്‍ വിശുദ്ധ എന്ന അക്ഷരം ചേര്‍ക്കുന്നതിനായി പരിശ്രമിക്കുന്നു. ഈ ഡിഗ്രി നേടുന്നത് വളരെ കഷ്ടപ്പാടാണ്. അതിന് ഒരുയാസ്സു മുഴുവന്‍ പരിശ്രമിക്കേണ്ടതുണ്ട്. മാത്രമല്ല, മരിച്ചതിനു ശേഷം മാത്രമേ ഡിപ്ലോമ കൈയ്യില്‍ കിട്ടുകയുള്ളു’, മദര്‍ ആന്‍ജെലികായുടെ വാക്കുകളാണിത്.

ചുരുക്കത്തില്‍, നാമെല്ലാവരും വിശുദ്ധരാകുവാന്‍ വേണ്ടി വിളിക്കപ്പെട്ടവരാണ്. പകരം, വിശുദ്ധ പദവിയിലേക്കെത്താന്‍ ഒരായുസ്സു മുഴുവന്‍ വേണമെന്ന് പറഞ്ഞ് മാറി നില്‍ക്കുകയല്ല വേണ്ടത്. ഇതാണ് മദര്‍ ആന്‍ജെലികാ പറഞ്ഞതിനു സാരം.

വിശുദ്ധരാക്കപ്പെട്ടവരാണ് ഈ ലോകത്തില്‍ നാം എങ്ങനെ ജീവിക്കണം എന്നതിന്റെ ഉത്തമ മാതൃകകള്‍. വിശുദ്ധരുടെ ജീവിതം പരിശോദിക്കുകയാണെങ്കില്‍ ഇവരിലെല്ലാം മൂന്നു കാര്യങ്ങള്‍ പൊതുവായി കാണാം. ഒന്നാമത്തെ കാര്യം: പ്രാര്‍ത്ഥനയില്‍ പരിപൂര്‍ണ്ണ സമര്‍പ്പണം. ഫാത്തിമ മാതാവ് പ്രത്യക്ഷപ്പെട്ട ആട്ടിടയന്‍മാരില്‍ ഒരാളായ ഫ്രാന്‍സിസ്‌കോ ഒരു ദിവസം എട്ടു ജപമാല ചൊല്ലുന്ന ആളാണ്. എന്നാല്‍ പാദ്രേ പിയോ ഒരു ദിവസം ഡസന്‍ കണക്കിന് ജപമാലകള്‍ ചൊല്ലിയിരുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ ജപമാല ഭക്തിക്ക് ദൃക്‌സാക്ഷികളുണ്ട്.

ജപമാല കൈമാറണം എന്നു കരുതി പാദ്രേ പിയോ കൈകഴുകുമ്പോള്‍ ഒരേ സമയം ഒരു കൈമാത്രമാണ് കഴുകിയിരുന്നത് എന്ന് ഫാ. മാര്‍സെലീനോ ലസന്‍സനീരോ പറഞ്ഞു. ‘രണ്ടു ജപമാലകള്‍ കൂടി ചൊല്ലിതീര്‍ക്കുവാന്‍ ബാക്കിയുണ്ട്. ഇന്ന് 34 എണ്ണമെ ചൊല്ലാന്‍ പറ്റിയുള്ളു’, ഒരിക്കല്‍ കിടക്കുവാന്‍ പോകുന്നതിനു മുന്‍പ് പാദ്രേ പിയോ ഫാ. കാര്‍മ്മലൊയോട് പറഞ്ഞു.

മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതിനായി വിശുദ്ധര്‍ തങ്ങളുടെ ജീവിതം മാറ്റി വയ്ക്കുന്നു, വിശുദ്ധരുടെ രണ്ടാമത്തെ പ്രത്യേകതയാണിത്. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം ജീവനറ്റതാണ്. ഇതിനുള്ള ഉദാഹരണമാണ് വിശുദ്ധ ജിയാന്ന മോളാ. അമ്മയായിരുന്നിട്ടു കൂടി ഒരു ഡോക്ടറെന്ന തന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍മാറുവാന്‍ ഈ വിശുദ്ധ തുനിഞ്ഞിട്ടില്ല. 1940കളില്‍ വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പോലുള്ള സന്നദ്ധ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ സര്‍ജനായും വിശുദ്ധ സേവനം ചെയ്യുവാന്‍ സമയം കണ്ടെത്തി.

വിശുദ്ധരുടെ മൂന്നാമത്തെ സവിശേഷത ഇന്നത്തെ തലമുറയില്‍ പെട്ടവര്‍ക്ക് പാലിക്കുവാന്‍ ബുദ്ധിമുട്ടുള്ളതാണ്. അവര്‍ സ്വയം പുകഴ്ത്തല്‍ ഇഷ്ടപ്പെടാത്തവരാണ്. തന്നെത്തന്നെ അവര്‍ താഴ്ത്തിക്കെട്ടിയാണ് മറ്റുള്ളവര്‍ക്ക് അവതരിപ്പിക്കുന്നത്. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുന്നതിന് അര്‍ഹരല്ല ഇവരെന്ന് സ്വയം കരുത്തും. വിശുദ്ധ മരിയ ഗൊരിയത്തി ഇതിന് ഉത്തമ ഉദാഹരണമാണ്. തന്റെ ഘാതകന്റെ വികാരങ്ങള്‍ക്ക് കീഴ്‌പ്പെടാതിരുന്ന വി. മരിയ ഗൊരിയത്തി പതിനാലു കത്തി കുത്തുകള്‍ ശരീരത്തില്‍ വഹിച്ച് മരണക്കിടക്കിയില്‍ കിടക്കുകയാണ്. അപ്പോള്‍ വിശുദ്ധയ്ക്ക് മരുന്ന നല്‍കുന്ന വ്യക്തി സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ തന്നെ ഓര്‍ക്കണമെന്ന് മരിയ ഗൊരിയത്തിയോട് പറഞ്ഞു. ‘നമ്മിളിലാരാണ് ആദ്യം സ്വര്‍ഗ്ഗത്തിലെത്തുക എന്ന് ആരറിഞ്ഞു’, എന്നായിരുന്നു വിശുദ്ധയുടെ മറുപടി.

You must be logged in to post a comment Login