വിശുദ്ധരൂപം തകര്‍ത്തവരെ അറസ്റ്റ് ചെയ്തു

വിശുദ്ധരൂപം തകര്‍ത്തവരെ അറസ്റ്റ് ചെയ്തു

donഗുവാഹത്തി: വിശുദ്ധ ഡോണ്‍ബോസ്‌ക്കോയുടെ രൂപം തകര്‍ക്കുകയും നദിയിലെറിയുകയും ചെയ്ത അക്രമസംഭവത്തോട് അനുബന്ധിച്ച് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ലോകവ്യാപകമായി ഡോണ്‍ ബോസ്‌ക്കോയുടെ ഇരുനൂറാം ജയന്തി ആഘോഷിക്കുന്നതോട് അനുബന്ധിച്ച് ഗുവാഹത്തിയില്‍ പൊതുവണക്കത്തിനായി വിശുദ്ധന്റെ രൂപം സ്ഥാപിക്കുന്ന വേളയിലാണ് അക്രമം നടന്നത്. ചടങ്ങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നൂറുപേരടങ്ങുന്ന സംഘം എത്തി രൂപത്തിന് നേരെ കല്ലെറിയുകയും പിന്നീട് നദിയിലേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

You must be logged in to post a comment Login