വിശുദ്ധവാരത്തില്‍ മനിലയില്‍ കുരിശുമേന്തി സമരം

വിശുദ്ധവാരത്തില്‍ മനിലയില്‍ കുരിശുമേന്തി സമരം

മനില: ഈ വിശുദ്ധവാരത്തില്‍ അപൂര്‍വ്വതരം സമരത്തിനാണ് മനില സാക്ഷ്യം വഹിക്കുന്നത്. കാര്‍ബോര്‍ഡില്‍ തീര്‍ത്ത കുരിശുമേന്തിയാണ് മനിലയിലെ റ്റോണ്‍ഡോ ഗ്രാമത്തിലുള്ള തദ്ദേശവാസികള്‍ സമരം ചെയ്യുന്നത്. നാളുകളായി കല്‍ക്കരി സൂക്ഷിപ്പു കേന്ദ്രമായി തങ്ങളുടെ ഗ്രാമം മാറ്റുന്നതിലുള്ള പ്രതിഷേധമാണ് പുതിയ രീതിയിലുള്ള സമരം.’പൗരന്‍മാരുടെ കാല്‍വരി’ എന്നു പേരിട്ട പ്രതീകാത്മക സ്ഥലത്തേക്കായിരുന്നു കുരിശുമേന്തിയുള്ള ഇവരുടെ മാര്‍ച്ച്.

റ്റോഡോയില്‍ സൂക്ഷിച്ചിരിക്കുന്ന കല്‍ക്കരി അവിടെനിന്നും നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നെങ്കിലും അധികാരികള്‍ ഇതിനെതിരെ നിസംഗത പാലിക്കുകയാണെന്ന് തദ്ദേശവാസികള്‍ ആരോപിച്ചു. ‘ക്രിസ്തുവിനെ വീണ്ടും വീണ്ടും ചാട്ടവാര്‍ കൊണ്ടുള്ള അടിയേറ്റതു പോലെ തന്നെയാണ് ഞങ്ങളുടെ അവസ്ഥയും. വീണ്ടും വീണ്ടും പ്രഹരമേറ്റുകൊണ്ടിരിക്കുന്നു. കല്‍ക്കരി സൂക്ഷിപ്പു കേന്ദ്രമായി ഗ്രാമം മാറിയതു മൂലം രോഗങ്ങള്‍ വിടാതെ പിന്തുടരുന്നു. വിഷവാതകം ശ്വസിച്ച് കുട്ടികളടക്കമുള്ളവര്‍ ഇവിടെ മരിച്ചിട്ടുണ്ട്. പലയാളും നിരന്തരം ശ്വാസതടസ്സവും ത്വക്ക് രോഗങ്ങളും മൂലം വീര്‍പ്പു മുട്ടുന്നു’, പ്രദേശവാസിയായ ജന്നിഫര്‍ മെറിന്‍ പറഞ്ഞു.

You must be logged in to post a comment Login