വിശുദ്ധസുഗന്ധം നിറഞ്ഞൊഴുകുന്ന പ്രസ്റ്റണ്‍ രൂപത

വിശുദ്ധസുഗന്ധം നിറഞ്ഞൊഴുകുന്ന പ്രസ്റ്റണ്‍ രൂപത

ബ്രിട്ടണിലെ പഴയകാല കത്തോലിക്കാ വിശ്വാസത്തിന്റെ പ്രൗഢി വിളിച്ചോതുന്നതാണ് കത്തീഡ്രല്‍ ദേവാലയത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന പ്രസ്റ്റണ്‍ ദേവാലയം. ഇംഗ്ലണ്ടിലെ കത്തോലിക്ക വിശ്വാസം വളരെ ശക്തമായിരുന്ന കാലഘട്ടങ്ങളില്‍ വലിയ ക്രൈസ്തവ വിശ്വാസ കേന്ദ്രങ്ങളില്‍ ഒന്നായാണ് പ്രസ്റ്റണ്‍ അറിയപ്പെട്ടിരുന്നത്.

വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ക്ക് കൊണ്ട് അലങ്കരിച്ചിരിക്കുന്ന ദൈവാലയത്തിന്റെ ഉള്‍വശം ദൈവസാന്നിധ്യ ചിന്തയും പ്രാര്‍ഥനാന്തരീഷവും അനുഭവയോഗ്യമാകുന്ന തരത്തിലുള്ളതാണ്. ഇംഗ്ലണ്ടിലെ നഷ്ടപ്പെട്ടുപോകുന്ന ക്രൈസ്തവിശ്വാസത്തിന്റെ പ്രതാപവും ശക്തിയും വീണെ്ടടുക്കാന്‍ സീറോ മലബാര്‍ ക്രൈസ്തവരുടെ സാന്നിധ്യം മുതല്‍കൂട്ടാകുമെന്നു മനസിലാക്കിയ ലങ്കാസ്റ്റര്‍ രൂപത മെത്രാന്‍ മൈക്കിള്‍ കാംബല്‍ ആണ് ദേവാലയം സീറോ മലബാര്‍ വിശ്വാസികളുടെ ഉപയോഗത്തിനായി വിട്ടു നല്‍കിയത്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ചാവറയച്ചന്റേയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇംഗ്ലണ്ടിലെ അപൂര്‍വം ചില ദേവാലയങ്ങളിലാണ് ഒന്നാണ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ ദേവാലയം.

മെത്രാഭിഷേക തിരുക്കര്‍മ്മങ്ങളുടെ ജോയിന്റ് കണ്‍വീനറും പ്രാദേശിക സംഘാടകനുമായ ഫാ. മാത്യു ചൂരപൊയ്കയിലാണ് പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ വികാരി.

You must be logged in to post a comment Login