വിശുദ്ധിയില്‍ നിന്നും വിശുദ്ധനിലേക്ക്: വി. ജോണ്‍ മരിയ വിയാനി

വിശുദ്ധിയില്‍ നിന്നും വിശുദ്ധനിലേക്ക്: വി. ജോണ്‍ മരിയ വിയാനി

downloadആഴ്‌സിന്റെ താഴ്‌വാരങ്ങളില്‍ വിശുദ്ധിയുടെ വര്‍ണ്ണപ്രഭ വിതറിയ വിശുദ്ധനാണ് ജോണ്‍ മരിയ വിയാനി. ദീര്‍ഘനേരം കുമ്പസാരക്കൂട്ടിലിരുന്ന് പാപമോചനത്തിന്റെ ശുശ്രൂഷ പരികര്‍മ്മം ചെയ്ത ഒരു പുണ്യപുരോഹിതന്‍. കൈമുതലായുണ്ടായിരുന്നത് സ്വന്തം മാതാവ് നന്നേ ചെറുപ്പത്തില്‍ സമ്മാനിച്ചൊരു കൊന്തമാലയും. മാതാവിന്റെ കളിമണ്ണില്‍ തീര്‍ത്തൊരു പ്രതിമയും മാത്രം. കുമ്പസാരക്കൂട്ടില്‍ കൃപയുടെ നീര്‍ച്ചാല്‍ ഒഴുക്കിയ കുമ്പസാരക്കൂട്ടിലെ വിശുദ്ധനാണ് വിയാനി. ദൈവസേവനത്തിനായി തന്നെത്തന്നെ നല്‍കുവാനും തന്റെ കഴിവുകളും ദൈവിക ദാനമായ ആരോഗ്യവും, ആഴമായ വിശ്വാസവും ഭക്തിയും സ്‌നേഹവും ദൈവത്തിനര്‍പ്പിക്കുവാന്‍ വിയാനിക്ക് സാധിച്ചു. കുമ്പസാരക്കൂടുകളില്‍ കനിവിന്റെ ആള്‍രൂപമായ മാറാന്‍ വിയാനി നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു. ഇന്നും ആശിര്‍വാദങ്ങളുടെ കൊടുങ്കാറ്റ് ആഴ്‌സിന്റെ താഴ്‌വാരങ്ങളില്‍ വീശുന്നുണ്ട്. നമുക്കിനിയും വിയാനിയെപ്പൊലെ അനേകം വിശുദ്ധരുണ്ടാകണമെയെന്ന് പ്രാര്‍ത്ഥിക്കാം. പ്രാര്‍ത്ഥനയും പരിത്യാഗവുമെല്ലാം കൂട്ടിച്ചേര്‍ത്ത് ദൈവത്തിങ്കലേക്ക് മനുഷ്യനെ ആനയിച്ച ദൈവ മനുഷ്യന്‍.

പാദങ്ങളിടറാതെ പരാതികളില്ലാതെ പരിധികളില്ലാതെ ദൈവത്തെ സ്‌നേഹിച്ചൊരു മനുഷ്യന്‍. വെറും മനുഷ്യനല്ല. ദൈവത്തെ ഹൃദയത്തില്‍ പേറിയൊരു ദൈവമനുഷ്യന്‍. ഇനിയും നമുക്കും കുമ്പസാരക്കൂടുകളിലേക്ക് അണയാം. അവിടെ കരുണാര്‍ദ്രമായ യേശുവിന്റെ മിഴികളെ തേടാം. വിയാനിയെന്നൊരു വൈദികന്റെ വിശുദ്ധി അദ്ദേഹത്തെ വിശുദ്ധനാക്കിയെങ്കില്‍ നമുക്കും ആ വിശുദ്ധിയില്‍ പങ്കുചേരാന്‍ ശ്രമിക്കാം. ഇനിയുള്ളോരോ തലമുറകളിലും വിശുദ്ധ വിയാനിയുടെ പിന്‍ഗാമികള്‍ പിറവിയെടുക്കട്ടെ.

ലിബിന്‍ ഒഐസി

You must be logged in to post a comment Login