വിശുദ്ധി സ്വപ്രയത്‌നം കൊണ്ടു മാത്രം നേടാനാവില്ല. അത് ദൈവകൃപയാണ്: ഫ്രാന്‍സിസ് പാപ്പാ

വിശുദ്ധി സ്വപ്രയത്‌നം കൊണ്ടു മാത്രം നേടാനാവില്ല. അത് ദൈവകൃപയാണ്: ഫ്രാന്‍സിസ് പാപ്പാ

പലരും രഹസ്യമായി ചിന്തിക്കുന്നതും വിശ്വസിക്കുന്നതും തങ്ങള്‍ വിശുദ്ധരാണെന്നാണ്. തങ്ങള്‍ മാത്രമാണ് വിശുദ്ധരെന്നും മറ്റുള്ളവരെല്ലാം പാപികളാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. അത്തരക്കാരോട് ഫ്രാന്‍സിസ് പാപ്പായ്ക്ക് പറയാനുള്ളത് കേട്ടോളൂ:

‘വിശുദ്ധി നമ്മുടെ കഴിവ് കൊണ്ട് നേടിയെടുക്കാന്‍ കഴിയുന്ന കാര്യമല്ല, അത് ദൈവകൃപയാണ്. നല്ലവരായിരിക്കുക, വിശുദ്ധരായിരിക്കുകസ ഓരോ ദിവസവും വിശുദ്ധിയില്‍ വളരുക, ക്രിസ്തീയ ജീവിതത്തില്‍ പുരോഗതി പ്രാപിക്കുക എന്നതെല്ലാം ദൈവം നമുക്കു നല്‍കുന്ന കൃപയാണ്. ആ കൃപ നാം ദൈവത്തോട് ചോദിച്ചു വാങ്ങണം. ആ യാത്രയ്ക്ക് ധൈര്യമുണ്ടാകണം. ഈ കൃപ നേടാന്‍ മനസ്സും വേണം പ്രത്യാശയും വേണം’ പാപ്പാ പറഞ്ഞു.

വത്തിക്കാനിലെ കാസ് സാന്ത മര്‍ത്തായില്‍ വിശുദ്ധിയെ കുറിച്ച് വിശ്വാസി സമൂഹത്തോടു സംസാരിക്കുകയായിരുന്നു, പാപ്പാ.

‘വിശുദ്ധി പണം കൊടുത്തു വാങ്ങാന്‍ കഴിയില്ല. മനുഷ്യശക്തി കൊണ്ടും നേടാനാവില്ല. ധൈര്യവും, പ്രത്യാശയും കൃപയും മാനസാന്തരവും കൊണ്ട് നേടിയെടുക്കേണ്ടതാണ് യഥാര്‍ത്ഥ വിശുദ്ധി.’ പാപ്പാ തുടര്‍ന്നു.

‘വിശുദ്ധി ഒരു യാത്രയാണ്. അത് വാങ്ങാനോ വില്‍ക്കാനോ കഴിയില്ല. അത് വെറുതെ കൊടുക്കാനും സാധിക്കില്ല. ദൈവസാന്നിധ്യത്തിലേക്ക് ഞാന്‍ തന്നെ നടത്തേണ്ട യാത്രയാണത്. എനിക്കു വേണ്ടി മറ്റാര്‍ക്കും ആ യാത്ര നടത്താനുമാവില്ല. എനിക്കു വേണമെങ്കില്‍ വേറൊരാള്‍ വിശുദ്ധി നേടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാം, എന്നാല്‍ വിശുദ്ധിക്കു വേണ്ടി പ്രയത്‌നിക്കേണ്ടത് അയാള്‍ തന്നെയാണ്.’ പരിശുദ്ധ പിതാവ് പറഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login