വിശുദ്ധ ആഗസ്തീനോസിന് ത്രീത്വരഹസ്യം വെളിപ്പെടുത്തിക്കൊടുത്ത മാലാഖ

വിശുദ്ധ ആഗസ്തീനോസിന് ത്രീത്വരഹസ്യം വെളിപ്പെടുത്തിക്കൊടുത്ത മാലാഖ

സഭാപണ്ഡിതനായ വിശുദ്ധ ആഗസ്തിനോസിന് ദൈവത്തില്‍ മൂന്ന് ആളുകളുണ്ടെന്ന രഹസ്യം മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. തന്റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത കാര്യമായിട്ടായിരുന്നു ആഗസ്തീനോസിന് അത് തോന്നിയിരുന്നത്.

ഒരു ദിവസം അദ്ദേഹം കടല്‍ത്തീരത്തുകൂടി നടന്നുപോവുകയായിരുന്നു. അപ്പോള്‍ ഒരു ബാലകന്‍ ഒരു കുഴിയിലേക്ക് കക്കാ ഉപയോഗിച്ച് വെള്ളം ഒഴിച്ചുകൊണ്ടിരിക്കുന്നത് കണ്ടു.

നീയിവിടെ എന്തു ചെയ്യുകയാണ്” കൗതുകത്തോടെ വിശുദ്ധന്‍ ചോദിച്ചു.

” ഞാന്‍ കടല്‍വെള്ളം മുഴുവന്‍ ഈ കുഴിയില്‍ നിറയ്ക്കാന്‍ നോക്കുകയാണ്. ”

അവന്‍ മറുപടി പറഞ്ഞു

” നീയെന്തുവിഡ്ഡിത്തമാണീ ചെയ്യുന്നത്? കടല്‍വെള്ളം മുഴുവന്‍ ഈ കുഴിയില്‍ നിറയ്ക്കാന്‍ സാധിക്കുമെന്നോ” ആഗസ്തിനോസ് ചിരിച്ചു.

അപ്പോള്‍ ആ ബാലന്റെ മറുപടി ഇങ്ങനെയായിരുന്നു. ” ദൈവികരഹസ്യങ്ങള്‍ സ്വന്തം ബുദ്ധിയില്‍ ചുരുക്കാന്‍ ശ്രമിക്കുന്ന താങ്കള്‍ ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെയല്ലേ? അപ്പോള്‍ ആരാണ് കൂടുതല്‍ വിഡ്ഢി? താങ്കളോ ഞാനോ”

ആ ചോദ്യത്തിന് മുമ്പില്‍ ആഗസ്തിനോസിന് തന്റെ ബുദ്ധിയുടെ പാപ്പരത്തം മനസ്സിലായി. ത്രീത്വരഹസ്യം വെളിപ്പെടുത്തിത്തരാന്‍ ദൈവം അയച്ച മാലാഖയായിരുന്നു അതെന്ന് ആഗസ്തിനോസിന് മനസ്സിലായി.

ബി

You must be logged in to post a comment Login