വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ നിന്നും കാണാതായി

വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ദേവാലയത്തില്‍ നിന്നും കാണാതായി

സാന്‍ ഫ്രാന്‍സിസ്‌കോ: എഡി 325ല്‍ കണ്ടെത്തിയെന്ന് കരുതുന്ന യേശുവിനെ ക്രൂശിച്ച കുരിശിന്റെ തിരുശേഷിപ്പ് കാലിഫോര്‍ണിയ ഇടവകയിലെ
സെന്റ് ഡൊമിനിക് കത്തോലിക്ക ദേവാലയത്തില്‍ നിന്നും കാണാതായി.

മാതാവിന്റെ മടിയില്‍ യേശു തലചായ്ച്ച് കിടക്കുന്ന പിയാത്ത രൂപത്തിന്റെ അടിയിലാണ് തിരിശേഷിപ്പ് പ്രതിഷ്ഠിച്ചിരുന്നത്. ഓഗസ്റ്റ് 18ന് കാണാതായ തിരുശേഷിപ്പ് കണ്ടെത്താനായി പോലീസ് അന്വേഷണം നടക്കുകയാണ്.

ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാനായ് വന്ന വ്യക്തി തിരുശേഷിപ്പ് കാണാത്തതിനെ തുടര്‍ന്ന് ദേവാലയ അധികാരികളുമായി ബന്ധപ്പെട്ടപ്പോളാണ് കാര്യങ്ങള്‍ വ്യക്തമാകുന്നത്. ഉടന്‍ ദേവാലയത്തില്‍ ചെന്ന് നോക്കിയപ്പോള്‍ തിരുശേഷിപ്പ് പൂട്ടിയിരുന്ന താഴ് പൊട്ടിയ നിലയില്‍ കണ്ടെത്തിയതായി ഫാ. ഹൂര്‍ലി പറഞ്ഞു.

തിരുശേഷിപ്പിന്റെ തിരോധാനവുമായി ആര്‍ക്കങ്കിലും ബന്ധമുണ്ടെങ്കിലോ, അതിനെക്കുറിച്ച് അറിവ് ലഭിക്കുകയാണെങ്കിലും എത്രയും വേഗം ദേവാലയത്തില്‍ അറിയക്കണമെന്ന് സെന്റ് ഡൊമിനിക്ക് ദേവാലയ വികാരി ഫാ. മൈക്കള്‍ ഹുറേലി ഇടവകാഗംങ്ങളോട് പറഞ്ഞു.

You must be logged in to post a comment Login