വിശുദ്ധ കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിച്ച കേസ്; വിധി അടുത്ത ആഴ്ച

വിശുദ്ധ കുര്‍ബാനയക്ക് വീഞ്ഞ് ഉപയോഗിച്ച കേസ്; വിധി അടുത്ത ആഴ്ച

ടെഹ് റാന്‍: വിശുദ്ധ കുര്‍ബാനയ്ക്ക് വീഞ്ഞ് ഉപയോഗിച്ചു എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്ത ഇറാനിലെ മൂന്ന് ക്രൈസ്തവര്‍ക്ക് നേരെയുള്ള കോടതി വിധി അടുത്തയാഴ്ച പുറപ്പെടുവിച്ചേക്കും. ഇറാനിലെ മുസ്ലീം നിയമപ്രകാരം വീഞ്ഞിനെ മദ്യത്തിന്റെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ ഉപയോഗിക്കുന്ന വീഞ്ഞിനെ മദ്യമായി കത്തോലിക്കര്‍ പരിഗണിച്ചിട്ടുമില്ല.

കഴിഞ്ഞ മെയ് മാസത്തിലാണ് യാസീര്‍, സഹിബ്, മുഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത ജയിലില്‍ അടച്ചത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്തു മുതല്‍ 100 വരെ ചാട്ടവാറടി ലഭിച്ചേക്കും.

You must be logged in to post a comment Login