വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാഹചര്യമില്ലാത്ത, കൂദാശകള്‍ ലഭിക്കാത്ത ഒരു ജനത

സൊമാലിയ: ജിഹാദികളെ പ്രകോപിപ്പിക്കരുതെന്ന ഉദ്ദേശ്യത്തോടെ ക്രൈസ്തവ ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് കാരണം സോമാലിയായിലെ കത്തോലിക്കരുടെ ക്രിസ്മസ് കുര്‍ബാന ടെലിവിഷനില്‍ ഒതുങ്ങി. രഹസ്യമായി ടെലിവിഷനില്‍ കുര്‍ബാന കാണാനേ ഞങ്ങള്‍ക്ക് ഇത്തവണ കഴിഞ്ഞുള്ളൂ. ആകെയുള്ള സന്തോഷം വിദേശത്തുനിന്നും മറ്റും ബന്ധുക്കളും സുഹൃത്തുക്കളുമായവരുടെ സന്ദേശം ലഭിച്ചു എന്നതാണ്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മൊഗാഡിഷ്യുവില്‍ നിന്നുള്ള ഒരു കത്തോലിക്കന്‍ പറഞ്ഞു.

മാത്രവുമല്ല വര്‍ഷങ്ങളായി ഇവിടെ വൈദികരില്ല, തന്മൂലം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനോ കൂദാശകള്‍ സ്വീകരിക്കാനോ ഇവര്‍ക്ക് കഴിയുന്നുമില്ല. ഇതിന് പുറമെയാണ് ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയവ ആഘോഷിക്കരുതെന്നുള്ള ഗവണ്‍മെന്റ് അടുത്ത കാലത്ത് ഇറക്കിയ വിളംബരം.

You must be logged in to post a comment Login