വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മുസ്ലീങ്ങളും

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ മുസ്ലീങ്ങളും

പാരീസ്: തീവ്രവാദികള്‍ പള്ളിയില്‍ കയറി വൈദികനെ കഴുത്തറുത്ത് കൊന്ന പശ്ചാത്തലത്തില്‍ ഫാ. ഹാമെലിനോടും ക്രൈസ്തവരോടുമുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച ഫ്രാന്‍സിലും ഇറ്റലിയിലും വിവിധ ദേവാലയങ്ങളിലും കത്തീഡ്രലുകളിലും അര്‍പ്പിക്കപ്പെട്ട ദിവ്യബലികളില്‍ മുസ്ലീങ്ങളും സംബന്ധിച്ചു. മുസ്ലീം സഹോദരങ്ങളുടെ സാന്നിധ്യം തങ്ങള്‍ക്ക് വലിയ ആശ്വാസവും ധൈര്യവും പ്രദാനം ചെയ്തതായി റൗന്‍ ആര്‍ച്ച് ബിഷപ് ഡൊമിനിക് ലെബ്രൂന്‍ അറിയിച്ചു.

എണ്‍പത്തിയഞ്ചുകാരനായ ഫാ. ഹാമെലിനെ കഴുത്തറുത്തു കൊന്ന ദേവാലയത്തില്‍ നടന്ന ബലിയര്‍പ്പണത്തില്‍ ഡസന്‍ കണക്കിന് മുസ്ലീങ്ങളാണ് സംബന്ധിച്ചത്. ചിലര്‍ ഏറ്റവും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

എല്ലാറ്റിനെയും സ്‌നേഹിക്കുക ഒന്നിനെയും വെറുക്കാതിരിക്കുക എന്ന ബാനര്‍ കൈയിലേന്തി പള്ളിക്ക് വെളിയില്‍ ഒരു സംഘം മുസ്ലീങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

You must be logged in to post a comment Login