വിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ വേണ്ടതും വേണ്ടാത്തതും

വിശുദ്ധ കുര്‍ബാനയ്ക്ക് വരുമ്പോള്‍ വേണ്ടതും വേണ്ടാത്തതും

പള്ളിയില്‍ നേരത്തെ എത്തുന്നതാണ് ആദ്യത്തെ കാര്യം .ചിലരുണ്ട് സിനിമയ്ക്കും അതുപോലെയുള്ള മറ്റ് വിനോദങ്ങള്‍ക്കും കൃത്യമായി എത്തും.  പള്ളിയില്‍ മാത്രം പാതികുര്‍ബാനയ്ക്ക് എത്തും. ഇത് ശരിയായ രീതിയല്ല.

പള്ളിയില്‍ കുര്‍ബാന ആരംഭിക്കുന്നതിന് മുമ്പ് എത്തുക. ഈ സമയം ധ്യാനിക്കാനോ സ്വയം വിശകലനത്തിനോ പ്രാര്‍ത്ഥനയ്‌ക്കോ ചെലവഴിക്കുക. ആത്മാര്‍ത്ഥമായ രീതിയില്‍ വിശുദ്ധബലി അര്‍പ്പിക്കുന്നതിന് ഇത് സഹായിക്കും. ദിവ്യബലി തുടങ്ങുന്നതിന് പതിനഞ്ച് മിനിറ്റെങ്കിലും മുമ്പേ എത്തണം. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ മാതൃക കാണിക്കേണ്ടത്.

മാന്യമായ വസ്ത്രധാരണമാണ് മറ്റൊരു കാര്യം. ദൈവം പരിശുദ്ധനാണ്. നമ്മുടെ ശരീരം ദേവാലയവും. അതുകൊണ്ട് അമാന്യമായ വസ്ത്രധാരണം ദൈവത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

അതുപോലെ പള്ളിയില്‍ വച്ചുപോലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കാണാറുണ്ട്. ഒരു മണിക്കൂര്‍ നേരത്തേക്ക് ഫോണ്‍ സ്വിച്ചോഫ് ചെയ്യുകയോ അല്ലെങ്കില്‍ സൈലന്റിലാക്കുകയോ ചെയ്യുക. ആരാധനാക്കര്‍മ്മങ്ങളില്‍ നമ്മുടെ ശ്രദ്ധ പാളിപോകാതിരിക്കാന്‍ ഇത് നല്ലതാണ്.

ക്രിയാത്മകമായ പങ്കാളിത്തം ആവശ്യമാണ്. കാര്‍മ്മികനും ശുശ്രൂഷിക്കും മാത്രമുള്ളതല്ല പ്രാര്‍ത്ഥനകള്‍. ജനത്തിനും ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കാന്‍ പ്രാര്‍ത്ഥനകള്‍ ദിവ്യബലിയിലുണ്ട്.

വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ നേരത്തെ ഉപവാസവും സഭയുടെ കല്പനകളില്‍പെടുന്ന കാര്യമാണ്.

ദിവ്യബലിയില്‍പങ്കെടുക്കുന്നവര്‍ ദിവ്യകാരുണ്യം സ്വീകരിക്കണം. സ്വീകരിച്ചതിന് ശേഷം മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും വേണം.

ബി

You must be logged in to post a comment Login