വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞ വിശുദ്ധ പാദ്രെപിയോ

വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരണമടഞ്ഞ വിശുദ്ധ പാദ്രെപിയോ

ഇരുപതാം നൂറ്റാണ്ട് കണ്ട മഹാന്മാരായ വിശുദ്ധരിലൊരാളാണ് പാദ്രെപിയോ. ബൈലൊക്കേഷന്‍, സ്റ്റിഗ്മ, പരഹൃദയജ്ഞാനം, രോഗസൗഖ്യം തുടങ്ങിയ അനേകം പ്രത്യേകതകള്‍ പാദ്രെപിയോയ്ക്കുണ്ടായിരുന്നു.

അവസാനകാലമായപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിതുടങ്ങിയിരുന്നു. പ്രത്യേകിച്ച് 1960 കളില്‍. 1968 സെപ്തംബര്‍ 21 പഞ്ചക്ഷതങ്ങള്‍ കിട്ടിയതിന്റെ അമ്പതാം വാര്‍ഷികമായിരുന്നു.

അന്നേ ദിവസം അതീവ പരി്ക്ഷീണിതനായി അദ്ദേഹം കാണപ്പെട്ടു. പിറ്റേദിവസം ഒരു സംഘം തീര്‍ത്ഥാടകര്‍ക്കായി ആഘോഷമായ ദിവ്യബലി അദ്ദേഹത്തിന് അര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. ദുര്‍ബലനും ക്ഷീണിതനുമായിട്ടാണ് അദ്ദേഹം ആ ദിവ്യബലി അര്‍പ്പിച്ചത്.

പങ്കെടുക്കുന്നവര്‍ക്കു പോലും തോന്നി, ഇത് അദ്ദേഹത്തിന്റെ അവസാന ബലിയായിരിക്കുമെന്ന്. അത് സത്യമായി ഭവിക്കുകയും ചെയ്തു.

വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരണമടഞ്ഞു. വിശുദ്ധ കുമ്പസാരം നടത്തി, ഫ്രാന്‍സിസ്‌ക്കന്‍ വ്രതം നവീകരിച്ച് നന്മനിറഞ്ഞ മറിയമേ ചൊല്ലിയാണ് അദ്ദേഹം മരിച്ചത്. അപ്പോള്‍ സമയം വെളുപ്പിന് രണ്ടര മണിയായിരുന്നു.

ബിജു

You must be logged in to post a comment Login