വിശുദ്ധ കുര്‍ബാന സേവനത്തിനുള്ള കൂദാശയെന്ന് പാപ്പ

വിശുദ്ധ കുര്‍ബാന സേവനത്തിനുള്ള കൂദാശയെന്ന് പാപ്പ

y_holy_eucharistനമുക്കുള്ളത് മുഴുവന്‍ ദൈവത്തിന് പങ്കുവച്ച് യേശുവിന്റെ അനുഗ്രഹം സ്വീകരിച്ച് അവിടുത്തെ സ്‌നേഹം ലോകത്തിന് പകര്‍ന്നു കൊടുക്കുന്നതിനുള്ള സേവനമെന്ന കൂദാശയാണ് വിശുദ്ധ കുര്‍ബാനയെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. ബൊളീവിയയിലെ വിശുദ്ധ കുര്‍ബാനയുടെ നാഷനണല്‍ കോണ്‍ഗ്രസ്സിനു മുന്‍പു നടത്തിയ വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് പാപ്പ ഇക്കാര്യമറിയിച്ചത്.

‘ഇത് എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്ന യേശുവിന്റെ കല്‍പനകൊണ്ട് പങ്കുവയ്ക്കലും സാഹോദര്യവുമാണ് അര്‍ത്ഥമാക്കുന്നത്. വിശുദ്ധ കുര്‍ബാന എന്നത് അനുഗ്രഹത്തിന്റെ- നന്ദി അര്‍പ്പിക്കുന്നതിന്റെ രൂപാന്തരീകരണത്തിന്റെ ഏറ്റവും മഹത്തായ പ്രകടനമാണ്, പാപ്പ പറഞ്ഞു. ശിഷ്യന്‍മാര്‍ എന്ന നിലയില്‍ ജീവിക്കുന്നതിന് നമ്മെത്തന്നെ പൂര്‍ണ്ണമായി ഉപേക്ഷിച്ചുകൊണ്ടുള്ള പങ്കുവയ്ക്കലിന്റെ കൂദാശയാണത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബൊളീവിയിയല്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും അനേകരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായ് എത്തിയത്. പാപ്പയുടെ അള്‍ത്താരയ്ക്ക് സമീപം എത്താന്‍ കഴിയാത്തവര്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനായി സര്‍ക്കാര്‍ പുതിയ സ്‌ക്രീനുകള്‍ വഴിയില്‍ സ്ഥാപിച്ചിരുന്നു.

You must be logged in to post a comment Login