വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കത്തോലിക്കനായ ടോണി ബ്ലയര്‍

വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കത്തോലിക്കനായ ടോണി ബ്ലയര്‍

10 വര്‍Tony_Blair_picഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലിരുന്ന, ഇംഗ്ലണ്ട് കണ്ടതില്‍ വെച്ചേറ്റവും പ്രഗത്ഭനായ പ്രധാനമന്ത്രിമാരിലൊരാളാണ് ടോണി ബ്ലെയര്‍. ആംഗ്ലിക്കന്‍ സഭാംഗമായ അദ്ദേഹം ദിവസവും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനായി കത്തോലിക്കാമതം സ്വീകരിച്ച വ്യക്തിയാണ്. ഏതൊരാളുടെ ജീവിതവിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്നാണല്ലോ. ടോണി ബ്ലയറിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കത്തോലിക്കയായിരുന്ന ഭാര്യ ചെറി ബ്ലയറായിരുന്നു ദിവസവും ദിവ്യ ബലിയില്‍ പങ്കെടുത്ത് വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രചോദനം. ഇംഗ്ലണ്ടിലെ പ്രശസ്തയായൊരു അഭിഭാഷകയായിരുന്ന ചെറി ബ്ലയര്‍ ഒരു ദിവസം പോലും വിശുദ്ധ കുര്‍ബാന മുടക്കാറില്ലായിരുന്നു.

ആംഗ്ലിക്കന്‍ സഭാംഗമായ ഒരു നേതാവ് കത്തോലിക്കാ വിശ്വാസമനുസരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനോട് അഭിപ്രായക്കുറവു പ്രകടിപ്പിച്ചിരുന്നു ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭയുടെ തലവനായിരുന്ന കര്‍ദ്ദിനാള്‍ ബേസില്‍ ഹ്യൂം. ബ്ലെയര്‍ അതു ഹൃദയത്തില്‍ സൂക്ഷിച്ചു. പ്രധാനമന്ത്രി പദം ഒഴിഞ്ഞയുടന്‍ അദ്ദേഹം കത്തോലിക്കാ മതവിശ്വാസം സ്വീകരിച്ചു. കാരണം പ്രധാനമന്ത്രി പദത്തിലിരുന്ന് കത്തോലിക്കാ മതവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹത്തിനാകുമായിരുന്നില്ല. ബ്രിട്ടനില്‍ ഇന്നേവരെയും ഒരു കത്തോലിക്കാ പ്രധാനമന്ത്രി ഉണ്ടായിട്ടുമില്ലായിരുന്നു. കത്തോലിക്കനായ ഉടന്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്: ‘എന്റെ ഹൃദയം എവിടെ ആയിരുന്നുവോ, അവിടെ ഞാനെത്തിച്ചേര്‍ന്നിരിക്കുന്നു’. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കത്തോലിക്കാ പുരോഹിതര്‍
ദിവ്യബലിയര്‍പ്പിക്കുക  പതിവില്ലായിരുന്നു. എന്നാല്‍ ടോണി ബ്ലയര്‍ അധികാരത്തിലിരുന്ന 10 വര്‍ഷത്തിനിടയില്‍ അനേകം കത്തോലിക്കാ പുരോഹിതര്‍ ഇവിടെ ദിവ്യബലിയര്‍പ്പിച്ചു.

തന്റെ നാലു മക്കളേയും കത്തോലിക്കാ മതവിശ്വാസത്തിലാണ് ടോണി ബ്ലയര്‍ വളര്‍ത്തിയത്.

You must be logged in to post a comment Login