വിശുദ്ധ ക്രിസ്റ്റീനയുടെ ശവകുടീരത്തില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം

വിശുദ്ധ ക്രിസ്റ്റീനയുടെ ശവകുടീരത്തില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം

വര്‍ഷം 1263. പ്രേഗില്‍ നിന്ന് റോമിലേക്ക് ഒരു തീര്‍ത്ഥയാത്ര നടക്കുകയായിരുന്നു. ജര്‍മ്മന്‍ വൈദികനായ പീറ്ററായിരുന്നു അതിന് നേതൃത്വം നല്കിയത്. വളരെ സാത്വികനായ വൈദികനായിരുന്നു അദ്ദേഹമെങ്കിലും കൂദാശ ചെയ്യപ്പെടുന്ന ദിവ്യകാരുണ്യത്തില്‍ ഈശോയുടെ സാന്നിധ്യമുണ്ടോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് ചില സംശയങ്ങളൊക്കെയുണ്ടായിരുന്നു.

തീര്‍ത്ഥയാത്ര ബോല്‍സെനായില്‍ എത്തിയപ്പോള്‍ അവര്‍ അവിടെ തങ്ങി. വിശുദ്ധ ക്രിസ്റ്റീനയുടെ ശവകുടീരത്തില്‍ ദിവ്യബലി അര്‍പ്പിക്കാനുള്ള ഒരുക്കങ്ങളില്‍ അവരേര്‍പ്പെട്ടു. കൂദാശാവചനങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ദിവ്യകാരുണ്യം ഉയര്‍ത്തിയപ്പോള്‍ പെട്ടെന്ന് ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം കുതിച്ചൊഴുകിത്തുടങ്ങി.

അദ്ദേഹത്തിന്റെ കൈകളിലൂടെ, അള്‍ത്താരയിലൂടെ..

അച്ചന്‍ ആശയക്കുഴപ്പത്തിലായി.ഈ സംഭവം ഒളിപ്പിച്ചുവയ്ക്കാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. പക്ഷേ പിന്നീട് പോപ്പ് അര്‍ബന്‍ നാലാമനെ വിവരം അറിയിക്കാമെന്ന് അദ്ദേഹം തീരുമാനിച്ചു. ഓര്‍വിറ്റോയിലായിരുന്നു അക്കാലത്ത് പാപ്പ താമസിച്ചിരുന്നത്.

ഇതേക്കുറിച്ച് അടിയന്തിര അന്വേഷണം നടത്താന്‍ പാപ്പ ഉത്തരവിറക്കി. രക്തം ഒഴുക്കിയ ദിവ്യകാരുണ്യം ഉന്നതസഭാധികാരികള്‍ നേതൃത്വം നല്കിയ പ്രദക്ഷിണത്തോടെ കത്തീഡ്രല്‍ ദേവാലയത്തില്‍ സ്ഥാപിച്ചു.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്നും ഓര്‍വിറ്റോയിലെ കത്തീഡ്രലില്‍ ലിനന്‍തുണിയില്‍ പരന്ന രക്തത്തുള്ളികള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഓര്‍വിറ്റോ ദേവാലയം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന അത്ഭുതം നടന്നതിന് കാരണമായ സംഭവസ്ഥലം സന്ദര്‍ശിക്കാനായി സെന്റ് ക്രിസ്റ്റീന ദേവാലയത്തിലും എത്താറുണ്ട്.

ബി

You must be logged in to post a comment Login