വിശുദ്ധ ചാവറയച്ചന്റെ സേവനങ്ങള്‍ യു എന്‍ സമിതിയില്‍

വിശുദ്ധ ചാവറയച്ചന്റെ സേവനങ്ങള്‍ യു എന്‍ സമിതിയില്‍

കേരളത്തിന്റെ സാംസ്‌കാരിക നവേത്ഥാനത്തിന് വഴിതെളിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സേവനങ്ങള്‍ യു എന്‍ സമിതിയില്‍ അഭിനന്ദിക്കപ്പെട്ടു.
‘പള്ളിക്കൊരു പള്ളിക്കുടo’ എന്ന ആശയത്തെ മുന്‍നിര്‍ത്തിയായിരുന്നു ചാവറയച്ചന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍.

ന്യൂയോര്‍ക്കില്‍ യുഎന്‍ ഇക്കണോമിക്ക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ എഴുപതാം വാര്‍ഷികത്തില്‍വച്ചായിരുന്നു ചാവറയച്ചന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രകീര്‍ത്തനം.
ഐഎഎസ് ഉദ്യോഗസ്ഥനും യുഎന്‍ പാര്‍പ്പിടസമിതി ചെയര്‍മാനുമായ ഡോ സി വി ആനന്ദബോസാണ് വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സംസാരിച്ചത്.

വിശുദ്ധ ചാവറയച്ചന്‍വിദ്യാഭ്യാസത്തിലൂടെ സാംസ്‌കാരിക സുസ്ഥിരത കൈവരിക്കാന്‍ യത്‌നിക്കുകയും വിജയിക്കുകയും ചെയ്തു. ആധ്യാത്മികവും ഭൗതികവുമായ തലങ്ങള്‍ സംയോജിപ്പിച്ച് വിശുദ്ധന്‍ സമൂഹത്തില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ക്ക് സാര്‍വലൗകികതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login