വിശുദ്ധ ജോസഫ് നന്മരണത്തിന്റെ മധ്യസ്ഥനായത്…

വിശുദ്ധ ജോസഫ് നന്മരണത്തിന്റെ മധ്യസ്ഥനായത്…

ദൈവം അപ്പാ എന്ന് വിളിച്ച ഒരേയൊരു മനുഷ്യനേ ഈ ഭൂമുഖത്തുള്ളൂ. അത് വിശുദ്ധ ജോസഫാണ്. പരിശുദ്ധ കന്യാമറിയത്തിന്റെ വിരക്തഭര്‍ത്താവും ഈശോയുടെ വളര്‍ത്തുപിതാവുമായി ആശാരിയായ ജോസഫ്.

ലോകത്ത് മറ്റൊരു മനുഷ്യനും ലഭിച്ചിട്ടില്ലാത്ത ഭാഗ്യമരണമാണ് ജോസഫിന് ലഭിച്ചത്. ഈശോയുടെയും മാതാവിന്റെയും സാന്നിധ്യത്തിലായിരുന്നു ജോസഫ് മരണമടഞ്ഞത്. മറ്റൊരു വിശുദ്ധനും ഇതുപോലെ മരിക്കാന്‍ കഴിഞ്ഞിട്ടില്ല. അത്രമേല്‍ സന്തോഷകരവും മഹത്വപൂര്‍ണ്ണവുമായിരുന്നു ആ മരണം.

ഈ രണ്ടു കാരണങ്ങള്‍ പോരേ വിശുദ്ധ യൗസേപ്പിനെ നന്മരണത്തിന്റെ മാധ്യസ്ഥനായി വണങ്ങാന്‍? വിശുദ്ധ ഫ്രാന്‍സിസ് ദ സാലസും വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയും ഈ കാരണങ്ങളെ സാധൂകരിക്കുന്നുമുണ്ട്.

പുത്രനെ വളര്‍ത്തിയതിന് ദൈവം വിശുദ്ധ ജോസഫിന് നല്കിയ ആനുകൂല്യമായിരുന്നു സ്വച്ഛന്ദവും സന്തോഷപ്രദവുമായ മരണം.

വിനായക്‌

You must be logged in to post a comment Login