വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ 200-ാം ജന്‍മവാര്‍ഷികത്തില്‍ വിശുദ്ധനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ 200-ാം ജന്‍മവാര്‍ഷികത്തില്‍ വിശുദ്ധനെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ

downloadവിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ 2000-ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ യുവജനങ്ങള്‍ക്കായി അദ്ദേഹം ചെയ്ത സേവനങ്ങളെ ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. മാര്‍പാപ്പയുടെ ആശംസാസന്ദേശം സലേഷ്യന്‍ സഭയുടെ തലവനായ ഫാദര്‍ ഏഞ്ചല്‍ ഫെര്‍ണാണ്ടസിന് വത്തിക്കാന്‍ വൃത്തങ്ങള്‍ കൈമാറി. ആവശ്യക്കാരുടെ അടുക്കലേക്കെത്തി സ്‌നേഹം പ്രവൃത്തിപഥത്തിലെത്തിച്ച വിശുദ്ധനായിരുന്നു ഫ്രാന്‍സിസ് പാപ്പയെന്നും യുവാക്കള്‍ക്കു വേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങള്‍ സതുത്യര്‍ഹമാണെന്നും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു.

‘പിറകില്‍ നിന്ന് സംസാരിക്കുകയല്ല, മുന്നില്‍ വന്ന് പ്രവര്‍ത്തിച്ചു കാണിച്ചു ഡോണ്‍ ബോസ്‌കോ. യുവജനങ്ങളോടൊപ്പമായിരുന്ന് അവരുടെ ആദ്ധ്യാത്മികവും മാനസികവുമായ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ സലേഷ്യന്‍ സഭാ വൈദികരിലൂടെ തുടരുകയാണ്’, മാര്‍പാപ്പ പറഞ്ഞു. ആധുനികസമൂഹത്തിലും യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. അതിനാല്‍ ഡോണ്‍ ബോസ്‌കോ ഏറ്റെടുത്ത ദൗത്യം ഇന്നും തുടര്‍ന്നുകൊണ്ടു പോകേണ്ടത് ആവശ്യമാണ്. യുവജങ്ങളുടെ ആന്തരിക വിശപ്പിനെ ഇല്ലാതാക്കണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login