വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ ഇന്നു തൃശ്ശൂരില്‍

വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ ഇന്നു തൃശ്ശൂരില്‍

തൃശ്ശൂര്‍: സലേdon-bosco2ഷ്യന്‍ സഭാ സ്ഥാപകനായ വിശുദ്ധ ഡോണ്‍ ബോസ്‌കോയുടെ രണ്ടാം ജന്‍മ ശതാബ്ദി ആഘോഷങ്ങളുടെ കേരളത്തിലെ സമാപനം ഇന്നു തൃശ്ശൂരില്‍ നടക്കും. ഇന്നു വൈകുന്നേരം 5 മണിക്ക് ശക്തന്‍ നഗറില്‍ വെച്ചു നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫാദര്‍ വര്‍ഗ്ഗീസ് തണ്ണിപ്പാറ, ഫാ.മാത്യു കപ്ലിക്കുന്നേല്‍, ഫാ.ജിയോ കല്ലടന്തിയില്‍, ടോജോ മാത്യു, സോളി തോമസ് എന്നിവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

ആഗോളതലത്തില്‍ യുവജനങ്ങളുടെ വിശുദ്ധനും സ്‌നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനായ വിശുദ്ധ ഡോണ്‍ ബോസ്‌കോ 19-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ജീവിച്ചിരുന്നത്. യുവജനങ്ങള്‍ക്കായി സ്വയം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. 1888 ജനുവരി 30 ന് മരണമടഞ്ഞ അദ്ദേഹത്തെ 1934 ഏപ്രില്‍ ഒന്നിനാണ് വിശുദ്ധനും യുവാക്കളുടെ മദ്ധ്യസ്ഥനുമായി പ്രഖ്യാപിക്കുന്നത്.

You must be logged in to post a comment Login