വിശുദ്ധ തോമസ് ബക്കറ്റിന്റെ തിരുശേഷിപ്പ് എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയിലേക്ക്

വിശുദ്ധ തോമസ് ബക്കറ്റിന്റെ തിരുശേഷിപ്പ് എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യുകെയിലേക്ക്

ലണ്ടന്‍: വിശുദ്ധ തോമസ് ബക്കറ്റിന്റെ തിരുശേഷിപ്പ് എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഹംഗറിയില്‍ നിന്ന് ഇംഗ്ലണ്ടിലെത്തി. ഒരാഴ്ച നീണ്ടുനില്ക്കുന്ന തിരുശേഷിപ്പ് പ്രയാണം ലണ്ടനിലും കെന്റിലുമായി നടക്കും.

കൈമുട്ടിന്റെ ഭാഗമാണ് തിരുശേഷിപ്പ്. 1170 ല്‍ കാന്റര്‍ബെറി കത്തീഡ്രലില്‍ വച്ചാണ് വിശുദ്ധന്‍ കൊല്ലപ്പെട്ടത്. ഹെന്‍ട്രി എട്ടാമന്റെ കാലത്ത് വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ നശിപ്പിച്ചിരുന്ന കാലത്ത് കാന്റര്‍ബെറിയിലെ ആശ്രമത്തിലായിരുന്നു ബെക്കറ്റിന്റെ തിരുശേഷിപ്പുകളുടെ കൂടുതല്‍ ഭാഗവുംസൂക്ഷിച്ചിരുന്നത്.

ഹംഗറിയിലെ ഈസ്റ്റര്‍ഗോം കത്തീഡ്രലില്‍ സ്വര്‍ണ്ണ പേടകത്തിലാണ് അസ്ഥിയുടെ അംശം സൂക്ഷിച്ചിരിക്കുന്നത്. ഇതെങ്ങനെ ഹംഗറിയിലെത്തിയെന്ന കാര്യത്തെക്കുറിച്ച് ഇന്നും കൃത്യമായ വിവരം ലഭ്യമായിട്ടില്ല. 1220 ല്‍ ബെക്കറ്റിന്റെ കല്ലറ തുറന്നപ്പോള്‍ സംഭവിച്ചതാകാം എന്നാണ് ഒരു നിഗമനം.

You must be logged in to post a comment Login