വിശുദ്ധ പത്രോസ് വിവാഹിതനായിരുന്നോ?

വിശുദ്ധ പത്രോസ് വിവാഹിതനായിരുന്നോ?

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലാണ് വിശുദ്ധ പത്രോസ് വിവാഹിതനായിരുന്നു എന്ന സൂചന വിശ്വാസികള്‍ക്ക് ലഭിക്കുന്നത്. ഈശോ പത്രോസിന്റെ വീട്ടിലെത്തിയെന്നും പത്രോസിന്റെ അമ്മായിയമ്മ കലശലായി പനി ബാധിച്ചുകിടപ്പിലായിരുന്നുവെന്നും ഈശോ പനി സൗഖ്യമാക്കിയെന്നും നാം അവിടെ( വിശുദ്ധ മത്താ 8: 14-15) വായിക്കുന്നു.

മറ്റൊരിടത്തും പത്രോസിന്റെ ഭാര്യയെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ജീവിച്ചിരിപ്പുണ്ടോയെന്നോ മരിച്ചുപോയെന്നോ ഒന്നും. ആകെയുള്ളത് അമ്മായിയമ്മയെക്കുറിച്ച് മാത്രം.

അതുകൊണ്ട് പൊതുവെ കരുതുന്നത് പത്രോസിനെ ക്രിസ്തു വിളിക്കുന്നതിന് മുമ്പ് പത്രോസിന്റെ ഭാര്യ മരിച്ചുപോയിരിക്കാം എന്നാണ്. എന്നാല്‍ അലക്‌സാണ്ട്രിയായിലെ ക്ലെമന്റ് സാക്ഷ്യപ്പെടുത്തുന്നത് പത്രോസ് ശ്ലീഹാ വിവാഹിതനായിരുന്നുവെന്നും കുട്ടികള്‍ ഉണ്ടായിരുന്നുവെന്നുമാണ്. ഭാര്യയുടെ രക്തസാക്ഷിത്വം റോമില്‍വച്ചായിരുന്നുവെന്നും പറയുന്നു.

പത്രോസിന്റെ ഭാര്യയുടേതായ യാതൊരു ചരിത്രരേഖകളും കാണാത്തതുകൊണ്ടും ഒടുവില്‍ ചരിത്രകാരന്മാര്‍ എത്തിയിരിക്കുന്ന നിഗമനം പത്രോസ് വിവാഹിതനായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഭാര്യ നേരത്തെ തന്നെ മരിച്ചുപോയിരുന്നു എന്നാണ്.

ബിജു

You must be logged in to post a comment Login