വിശുദ്ധ പദവിയിലേക്കുയരാന്‍ ഒരുങ്ങി അമേരിക്കന്‍ മിലിറ്ററി ചാപ്ലിന്‍

വിശുദ്ധ പദവിയിലേക്കുയരാന്‍ ഒരുങ്ങി അമേരിക്കന്‍ മിലിറ്ററി ചാപ്ലിന്‍

മിസോരി: കനാസിലെ കൃഷിയിടങ്ങളിലാണ് ഫാ. ഇമില്‍ കാപ്പന്‍ വളര്‍ന്നത്. 1940ല്‍ അദ്ദേഹം കത്തോലിക്കാ വൈദികനായി. 1944 മുതല്‍ 1946 വരെ അദ്ദേഹം യു എസ് ആര്‍മി ചാപ്ലിനായി സേവനമനുഷ്ഠിച്ചു. മിലിട്ടറി ചാപ്ലിന്‍സിയില്‍ വീണ്ടും ചേര്‍ന്ന ഇദ്ദേഹത്തിന് 1950ല്‍ കൊറിയയിലേക്ക് പോകേണ്ടതായി വന്നു. അവിടെ തന്റെ നിസ്തുല സേവനത്താല്‍ അദ്ദേഹം എല്ലാവരുടെയും മനസ്സ് കീഴടക്കി.

ഇതിനിടയില്‍ അദ്ദേഹത്തെ ചൈനീസ് സൈനികര്‍ നോര്‍ത്ത് കൊറിയയിലെ അന്‍സാനില്‍ തടവിലാക്കി. തടവുപുള്ളിയായതിനാല്‍ അദ്ദേഹത്തിന് തന്നെക്കാള്‍ 20 പൗണ്ട് ഭാരം അധികമുളളയാളെ ചുമലിലേറ്റി അറുപത് മൈല്‍ നടക്കേണ്ടതായി വന്നിട്ടുണ്ട്. തന്റെ കൂടെയുള്ള മറ്റു തടവുകാര്‍ക്കു വേണ്ടി കൂദാശകള്‍ അര്‍പ്പിക്കുന്നതിനും ക്യാമ്പിലായിരിക്കെ ദിവ്യബലി അര്‍പ്പിക്കുന്നതിനും ഈ വൈദികന്‍ എന്നും സന്നദ്ധനായിരുന്നു.

1951 മെയ് 23ന് ന്യുമോണിയ, അതിസാരം, കാലില്‍ രക്തം കട്ടപിടിക്കല്‍ എന്നിവ ബാധിച്ച് മരണമടഞ്ഞ ഇദ്ദേഹത്തെ അടക്കിയത് യാലു നദിയിലെ പൊതു കല്ലറയിലാണ്.

ദൈവദാസനായ വൈദികനെ വിശുദ്ധനാക്കുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദി കോസസ് ഓഫ് സെന്റ്‌സ് വിശുദ്ധനാക്കുന്നതിനോടനുബന്ധിച്ചുള്ള ചില കാര്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നാമത്തില്‍ നടന്നിട്ടുള്ള രണ്ട് അത്ഭുതങ്ങള്‍ മാര്‍പാപ്പ അംഗീകരിക്കണം. എന്നാല്‍ മാത്രമേ ഇദ്ദേഹത്തെ വിശുദ്ധനാക്കാന്‍ സാധിക്കൂ.

നീതു മെറിന്‍

You must be logged in to post a comment Login