വിശുദ്ധ പദവിയുടെ ആദ്യപടിക്കരികെ ഡയാന രാജകുമാരിയുടെ ബന്ധു

വിശുദ്ധ പദവിയുടെ ആദ്യപടിക്കരികെ ഡയാന രാജകുമാരിയുടെ ബന്ധു

വത്തിക്കാന്‍ സിറ്റി: ഫാ. ഇഗ്നേഷ്യസ് സ്‌പെന്‍സറുടെ പ്രവൃത്തികളെയും ജീവിതത്തെയും അടിസ്ഥാനമാക്കി കഴിഞ്ഞ 20 വര്‍ഷം നീണ്ടു നിന്ന അന്വേഷണങ്ങള്‍ വത്തിക്കാന്‍ ചരിത്രാന്വേഷകര്‍ അംഗീകരിച്ചു.

പൊസീറ്റീയോ എന്നറിയപ്പെടുന്ന ഡോക്യുമെന്റ് വത്തിക്കാന്റെ കോഗ്രിഗേഷന്‍ ഫോര്‍ കോസസ് ഓഫ് സെയ്ന്റ്‌സിലെ ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് അയച്ചു കൊടുത്തു. ദൈവശാസ്ത്രജ്ഞന്മാര്‍ ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വിശുദ്ധിയുടെ തെളിവുകള്‍ കണ്ടെത്തിയാല്‍ ധന്യനായി പ്രഖാപിക്കും.

വെയില്‍സ് രാജകുമാരിയായ ഡയാനയുടെ മൂന്നാം തലമുറയില്‍പ്പെടു അങ്കിളാണ് ഫാ. സെപ്ന്‍സര്‍. ജോര്‍ജ്ജ് എന്ന പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹം പാഷനിസ്റ്റ് സഭാസമൂഹത്തില്‍ ചേര്‍ന്നതോടെ ഫാ. ഇഗ്നേഷ്യസ് ഓഫ് സെന്റ് പോള്‍ എന്ന പേര് സ്വീകരിച്ചു.

You must be logged in to post a comment Login